യുകെ : തിങ്കളാഴ്ച മാത്രം 241 മരണം ! നിയന്ത്രണം വിട്ട് കൊറോണ ബാധ !

ലണ്ടന്‍ : യുകെയില്‍ കൊറോണ ബാധ നിയന്ത്രണം വിടുന്നു. തിങ്കളാഴ്ച മാത്രം 241 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാലര മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരാഴ്ചക്കിടയില്‍ മരണനിരക്ക് ഏകദേശം ഇരട്ടിയായിട്ടുണ്ട്. 143 മരണമാണ് കഴിഞ്ഞ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാരാന്ത്യത്തിലെ റിപ്പോര്‍ട്ടിംഗ് പ്രശ്നങ്ങള്‍ കാരണം തിങ്കളാഴ്ചകളില്‍ പൊതുവെ ഉയര്‍ന്ന മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ മരണ നിരക്ക് വെറും ‘റിപ്പോര്‍ട്ടിംഗ് എറര്‍’ മാത്രമല്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മരണ നിരക്ക് കുത്തനെ കൂടിയതിന് പുറമെ പുതിയതായി കൊറോണ ബാധയേറ്റവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 21,331 പേര്‍ക്കാണ് തിങ്കളാഴ്ച മാത്രം പുതിയതായി കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ചില്‍ കൊറോണ വൈറസ് വ്യാപനം തുടങ്ങിയ ശേഷം ഏറ്റവും ഉയര്‍ന്ന ഇന്‍ഫക്ഷന്‍ റേറ്റ് ആണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയ കണക്കുകള്‍ പ്രകാരം 762,542 പേരാണ് ഇപ്പോള്‍ യുകെയില്‍ കൊറോണ ബാധിതരായുള്ളത്.

കൊറോണ ബാധ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ വെയ്ല്‍സില്‍ ലോക്ക് ഡൌണ്‍ നടപ്പാക്കാനിരിക്കുകയാണ്. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് അടുത്ത രണ്ടാഴ്ച്ചത്തേക്ക് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലും സ്കോട്ട്ലാണ്ടിലുംവീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ല.

Next Post

യുഎഇ: നബിദിന അവധി പ്രഖ്യാപിച്ചു

Wed Oct 21 , 2020
അബൂദബി: മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്ബോള്‍ ജീവനക്കാര്‍ക്ക് ആകെ മൂന്നു ദിവസം അവധി ലഭിക്കും. നവംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ട്വിറ്ററില്‍ അറിയിച്ചു. അതേസമയം കുവൈത്തിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നബിദിന അവധി ഒക്ടോബര്‍ 29 […]

Breaking News

error: Content is protected !!