‘ടൈം റ്റു ക്വിസ്സി’ന് സമാപനമായി

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ‘ടൈം ടു ക്വിസ്’ എന്ന ശീർഷകത്തിൽ സാഹിബ് മൊയ്തീന് കുട്ടി ജനറേഷൻ വാട്ട്സ്ആപ് കൂട്ടായ്മ ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു.
സോഷ്യൽമീഡിയയുടേ സഹായത്തോടെ വ്യത്യസ്തവും വേറിട്ടനിൽകുന്നതുമായ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു വരികയാണ് സാഹിബ് മൊയ്തീൻ കുട്ടി ജനറേഷൻ വാട്സാപ്പ് കൂട്ടായ്മ. 5 കുടുംബ താവഴികള്‍ അടങ്ങുന്ന ഈ കൂട്ടായ്മയിൽ 4 തലമുറകൾ അടക്കം 400 ഓളം അംഗങ്ങൾ ആണ് ഉള്ളത് . കോവിഡ് കാലത്തെ പ്രതിസന്ധികളൊന്നും കുടുംബ ബന്ധങ്ങളെയോ കൂട്ടായ്മയെയോ തളർത്തുകയല്ല, മറിച്ച് കൂടുതൽ ഊഷ്മളമാക്കുകയാണ് ചെയ്യുന്നത് എന്ന് തെളിയിക്കുകയാണ് ഈ കുടുംബ കൂട്ടായ്മ.

വടക്കേപ്പറമ്പ് ,വെട്ടിഒഴിഞ്ഞത്തോട്ടം ,കേളോത്ത് ,മലപുറം ,ചാലുപറമ്പിൽ എന്നീ 5 കുടുംബാംഗംങ്ങൾ ചേർന്ന് കൊണ്ട് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ,ക്വിസ് മത്സങ്ങൾ, വെബ്ബിനാറുകൾ ,മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവ നടത്തി കൊണ്ട് കുടുംബസംവിധാനത്തെ രസകരവും ധാര്‍മികാടിത്തറയുമുള്ളതാക്കുകയാണ് SMK വാട്ട്സാപ്പ് കൂട്ടായ്മചെയ്യുന്നത്. ഗ്രൂപ്പ് അംഗങ്ങൾ തമ്മിലുള്ള ചർച്ചകളും കുട്ടികളുടെയ് കലാവിരുന്നുകളും സാമൂഹിക വീക്ഷണവും കാരണവന്മാരുടെ ഉപദേശങ്ങളൂം കൂടി ചേരുമ്പോൾ മറ്റുള്ള വാട്ട്സാപ്പ് കൂട്ടായ്മയിൽ നിന്ന് വേറിട്ട് നിൽക്കുകയാണ് SMK ഗ്രൂപ്പ് .

കുടുംബബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലോകത്തിന്‍റെ പല കോണുകളിലിരിക്കുന്ന കുടുംബാംഗങ്ങളെ SMK ഒരു കുടക്കീഴില്‍ ഒരുമിച്ചു കൂട്ടിയിരിക്കുകയാണ്.

SMK യുടേ പ്രോഗ്രാമുകളിൽ എഡ്യൂക്കേഷന് പ്രാധാന്യം അർപ്പിച്ചുകൊണ്ട് 5 ആഴ്ചകളിലായി നടത്തികൊണ്ടിരുന്ന ക്വിസ് മത്സരം വളരേ ശ്രദ്ധേയമായി. SMK യിലേഅഞ്ചുകുടുബാംഗങ്ങളെയും ഉൾപെടുത്തി കുടുംബത്തിലെ തന്നെ അഞ്ചു ബിരുദ ധാരികളായ ഫാബില,ശകീറ,അമീന,തെസ്നി,ഷബ്‌ന എന്നിവർ ഓർഗനൈസ് ചെയ്ത കൊണ്ട് നടന്ന ഈ വാശിയേറിയ മത്സരത്തിൽ വെട്ടിഒഴിഞ്ഞത്തോട്ടം ഒന്നാംസ്ഥാനവും, കേളോത് രണ്ടാം സ്ഥാനവും, വടക്കേപ്പറമ്പിൽ മുന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് കുടുംബങ്ങളിലെ ബിസിനസ് സംരഭകർ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു. ഇത്തരത്തില്‍ സോഷ്യൽ മീഡിയയിലൂടെയുള്ള കുടുംബബന്ധങ്ങളുടെ പ്രവർത്തനങ്ങള്‍ മാതൃകാപരവും അനുകരനീയവുമാണ്.

Next Post

'ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍ പിന്നാലെ വന്ന് ഉപദ്രവിക്കും'; വോട്ടര്‍മാര്‍ക്ക് ഇ-മെയിലിലൂടെ ഭീഷണി

Fri Oct 23 , 2020
ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ കാണിച്ചു തരാമെന്നും പിന്നാലെ വന്ന് ഉപദ്രവിക്കും എന്ന തരത്തിലുള്ള ഭീഷണിയുമായി വോട്ടര്‍മാര്‍ക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചു. ഫ്‌ളോറിഡയും പെന്‍സില്‍വാനിയയുമടക്കമുള്ള സ്ഥലങ്ങളിലെ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്കാണ് ഇമെയിലുകള്‍ ലഭിച്ചത്. ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ അനന്തര ഫലമുണ്ടാകുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. തീവ്ര വലതുപക്ഷ ഗ്രൂപ്പായ പ്രൗഡ് ബോയ്‌സില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടാണ് മെയിലുകള്‍ അയച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ ‘ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ […]

Breaking News

error: Content is protected !!