യുകെ: മാര്‍ച്ച്‌ മാസത്തോടെ പൂക്കളുടെ പറുദീസ ഒരുക്കാനൊരുങ്ങി‌ ലണ്ടനിലെ ക്യൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ !

ലണ്ടന്‍: മാര്‍ച്ച്‌ മാസത്തോടെ പൂക്കളുടെ പറുദീസ ഒരുക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ച്‌ ലോക പ്രസിദ്ധമായ ലണ്ടനിലെ ക്യൂ ബൊട്ടാണിക് ഗാര്‍ഡന്‍. അടുത്ത വര്‍ഷം ഒക്ടോബര്‍ വരെ നിറങ്ങളുടെ ഈ വര്‍ണ്ണ വിസ്മയം തുടരും. ഓരോ ആഴ്ചയും നിറങ്ങള്‍ മാറി മാറി വരുന്ന സംവിധാനമാണ് അധികൃതര്‍ പ്ലാന്‍ ചെയ്യുന്നത്. പൂക്കളെയും പൂന്തോട്ടങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ ലണ്ടനിലെത്തിയാല്‍ കാണേണ്ട ഒരു പ്രധാന സ്ഥലമാണ് ലണ്ടനിലെ ക്യൂ ബൊട്ടാണിക് ഗാര്‍ഡന്‍.

പൂക്കളുടെ അപൂര്‍വ ഭംഗിയും, നിറവും, സൗരഭ്യവും മാത്രമല്ല ഇവിടുത്തെ സവിശേഷത. ഏതാണ്ട് അര ലക്ഷം ചെടികളാണ് ക്യൂ ബൊട്ടാണിക് ഗാര്‍ഡന്‍സിലുള്ളത്. ചെടികളില്ലെങ്കില്‍ ജീവജാലങ്ങളൊന്നും ഈ ഭൂമിയില്‍ ഉണ്ടാവില്ല. പ്രകൃതിയെ ശരിക്കും അറിയാത്തിടത്തോളം നമുക്കതിനെ സംരക്ഷിക്കാനാവില്ല. പ്രകൃതിയെ അറിയാനുള്ള ഒരിടമാണ് ലണ്ടനിലെ ക്യൂ ബൊട്ടാണിക് ഗാര്‍ഡന്‍. ഇപ്പോള്‍ അറിയപ്പെടുന്ന ചെടികളുടെ തൊണ്ണൂറു ശതമാനവും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇവിടെ സൂക്ഷിക്കുന്നു.

Next Post

ഒരു വര്‍ഷം വ​രേക്കുള്ള ഭക്ഷ്യ കരുതലുമായി​ വാണിജ്യ വ്യവസായ മന്ത്രാലയം

Fri Oct 23 , 2020
കുവൈത്ത്​ സിറ്റി: കുവൈത്തില്‍ ഒരു വര്‍ഷം വ​രേക്കുള്ള ഭക്ഷ്യ കരുതലുണ്ടെന്ന്​ വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്​തമാക്കി. കോവിഡി​െന്‍റ രണ്ടാം വ്യാപനമുണ്ടാവുമെന്ന്​ ഭയക്കുന്ന പശ്ചാത്തലത്തിലാണ്​ അധികൃതര്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍ നടത്തിയത്​. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ഉപയോഗിക്കാനുള്ള ഭക്ഷ്യ കരുതല്‍ ശേഖരമുണ്ടെന്ന്​ അധികൃതര്‍ വിലയിരുത്തി. ഏറ്റവും മോശമായ സാഹചര്യം ഉടലെടുത്ത്​ ഭക്ഷ്യ ഇറക്കുമതി അസാധ്യമായ ഘട്ടത്തില്‍ പോലും ഒരു വര്‍ഷം വരെ രാജ്യത്ത്​ ക്ഷാമമുണ്ടാവില്ല. ചിലപ്പോള്‍ ഒരുവര്‍ഷത്തിനപ്പുറവും […]

You May Like

Breaking News

error: Content is protected !!