ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജി വെക്കാനൊരുങ്ങുന്നു; കാരണം വിചിത്രം !

കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല, കുടുംബത്തിന്റെ നിത്യച്ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ പോലും. ഇതില്‍ ഭേദം ജോലി രാജി വയ്ക്കുകയാണ് നല്ലത്. പറയുന്നത് കേട്ടിട്ട് നമ്മളെപ്പോലെ ഏതെങ്കിലും സാധാരണക്കാരനാണെന്ന് കരുതിയോ? എന്നാല്‍ ഇവരാരുമല്ല ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഈ പ്രാരാബ്ധക്കാരന്‍.

ശമ്പളം ഒന്നിനും തികയാത്തതുകൊണ്ട് ആറു മാസത്തിനകം രാജി വയ്ക്കുമെന്നാണ് സൂചന. വലിയ കുടുംബത്തിന്റെ നാഥനാണ് ബോറിസ് ജോണ്‍സണ്‍. ആറ് മക്കളാണ് ബോറിസ് ജോണ്‍സണുള്ളത്. എല്ലാവരും അദ്ദേഹത്തിന്റെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇതിനു പുറമെ മുന്‍ഭാര്യ മറീന വീലറുമായുള്ള വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുകയും അദ്ദേഹത്തിന് നല്‍കേണ്ടതായി വന്നിട്ടുണ്ട്. ഇതെല്ലാമാണ് ബോറിസ് ജോണ്‍സന്റെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

നിലവില്‍ 1,50,402 ബ്രിട്ടീഷ് പൗണ്ട്, അതായത് ഏകദേശം ഒന്നര കോടി രൂപയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒരു വര്‍ഷത്തെ ശമ്പളമെന്ന് ഡെയ്‍ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ബോറിസ് ജോണ്‍സണ്‍ ടെലിഗ്രാഫില്‍ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നു. പ്രധാനമന്ത്രി പദത്തില്‍ എത്തിയതോടെ വരുമാനം പകുതിയായി കുറഞ്ഞതാണ് രാജി വയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

Next Post

'ഓക്സ്ഫോര്‍ഡ് വാക്സിന്‍' ഉടനെത്തും ; രണ്ടാം ഘട്ട പരീക്ഷണവും വിജയം !

Sat Oct 24 , 2020
ഓക്സഫോഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ മൂന്നാംഘട്ട പരിശോധനയിലെന്ന് അധികൃതര്‍. എന്നാല്‍ എല്ലാം പ്രതീക്ഷിച്ചപോലെയാണെന്നും കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പ്രതീക്ഷ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നതെന്നുമാണ് സ്വതന്ത്ര കണ്ടെത്തൽ. ഓക്സഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന വാക്സിന്റെ കൃത്യത പരിശോധിക്കാനാവുന്ന പുതിയ വിദ്യ ബ്രിസ്റ്റൺ യൂണിവേഴ്സിറ്റി വികസിപ്പിച്ചിട്ടുണ്ട് എന്നതാണ് പുതിയ വാര്‍ത്ത. ഈ വാക്സിന് മുന്നോട്ടുവെക്കുന്ന ജനിതക നിർദ്ദേശങ്ങൾ വാക്സിന്‍ മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുമ്പോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയുന്ന വിദ്യയാണ് യൂണിവേഴ്സിറ്റി വികസിപ്പിച്ചിരിക്കുന്നത്. ഓക്സ്ഫോർ‍ഡ് യൂണിവേഴ്സിറ്റി […]

You May Like

Breaking News

error: Content is protected !!