‘ഓക്സ്ഫോര്‍ഡ് വാക്സിന്‍’ ഉടനെത്തും ; രണ്ടാം ഘട്ട പരീക്ഷണവും വിജയം !

ഓക്സഫോഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ മൂന്നാംഘട്ട പരിശോധനയിലെന്ന് അധികൃതര്‍. എന്നാല്‍ എല്ലാം പ്രതീക്ഷിച്ചപോലെയാണെന്നും കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പ്രതീക്ഷ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നതെന്നുമാണ് സ്വതന്ത്ര കണ്ടെത്തൽ.

ഓക്സഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന വാക്സിന്റെ കൃത്യത പരിശോധിക്കാനാവുന്ന പുതിയ വിദ്യ ബ്രിസ്റ്റൺ യൂണിവേഴ്സിറ്റി വികസിപ്പിച്ചിട്ടുണ്ട് എന്നതാണ് പുതിയ വാര്‍ത്ത. ഈ വാക്സിന് മുന്നോട്ടുവെക്കുന്ന ജനിതക നിർദ്ദേശങ്ങൾ വാക്സിന്‍ മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുമ്പോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയുന്ന വിദ്യയാണ് യൂണിവേഴ്സിറ്റി വികസിപ്പിച്ചിരിക്കുന്നത്.

ഓക്സ്ഫോർ‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന വാക്സിന്റെ ശരീരത്തിനകത്തെ പ്രവർത്തനങ്ങളുടെ ആയിരക്കണക്കിന് ഫോട്ടോകോപ്പികൾ ഈ വിദ്യയിലൂടെ ലഭ്യമാക്കാനാവുമെന്ന് ബ്രിസ്റ്റൺ യൂണിവേഴ്സ്റ്റി വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ ശരീരത്തിനകത്തെ വാക്സിന്റെ പ്രവർത്തനങ്ങളുടെ കൃത്യതയുള്ളതും നേരിട്ടുള്ളതുമായ വിവരങ്ങൾ ലഭിക്കുമെന്ന് അവർ അവകാശപ്പെടുന്നു.


Next Post

പതിനഞ്ച് വര്‍ഷമായി കോമയില്‍ തുടരുന്ന സൗദി രാജകുമാരന്‍ വിരലുകള്‍ ചലിപ്പിച്ചു

Sat Oct 24 , 2020
റിയാദ്: പതിനഞ്ച് വര്‍ഷമായി കോമയില്‍ തുടരുന്ന സൗദി രാജകുമാരന്‍ ബല്‍ വലീദ് ബിന്‍ ഖാലിദ് അല്‍ സൗദ് വിരലുകള്‍ ചലിപ്പിച്ചു. കുടുംബാംഗങ്ങളിലൊരാള്‍ കട്ടിലിന് സമീപമിരുന്നു സംസാരിക്കുന്നതിനിടെ രാജകുമാരന്‍ തന്റെ കൈവിരലുകള്‍ ചലിപ്പിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മിലിട്ടറി കോളേജില്‍ പഠിക്കുന്നതിനിടെയുണ്ടായ ഒരു കാറപകടത്തെ തുടര്‍ന്ന് കോമയിലായ രാജകുമാരന്‍ 2005 മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിറുത്തുന്നത്. കിടക്കയ്ക്ക് അരികില്‍ ഇരിക്കുന്നയാള്‍ സംസാരിക്കുമ്ബോള്‍ രാജകുമാരന്‍ തന്റെ വലതുകൈവിരലുകളും […]

Breaking News

error: Content is protected !!