വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് യു.കെ. സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നുവെന്ന് സർക്കാർ !

-അഡ്വ. സക്കീന സുല്‍ത്താന്‍-

വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന സമ്പ്രദായം സമ്പദ്ഘടനയുടെ ഉത്പാദനക്ഷമതയിൽ ഗണ്യമായ കുറവ് വരുത്തുന്നതായി സർക്കാരിലെ മുതിർന്ന മന്ത്രിമാർ അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. കൊറോണ മഹാമാരിയിലൂടെ വീട്ടിൽ നിന്നും ജോലി ചെയ്യുക എന്നത് നീണ്ട് പോകുന്നതിലൂടെ സമ്പദ്ഘടനയിലുണ്ടാകുന്ന ദീർഘകാല സ്വാധീനത്തെ കുറിച്ച് സർക്കാർ പരിഭ്രാന്തിയിലാണ്. വിദേശങ്ങളിലേക്ക് ജോലികൾ സ്ഥലം മാറി പോകുന്നതിനോടൊപ്പം ഇത് ഉത്പാദനക്ഷമതയ്ക്ക് ഹാനികരവുമാണെന്ന് വ്യാവസായിക നേതാക്കൾ മുന്നറിയിപ്പ് നൽകി.

കോവിഡ് നിയന്ത്രണം തുടങ്ങിയത് മുതൽ നാലിലൊന്ന് കമ്പനികൾക്ക്  ഉത്പാദനത്തിൽ മാന്ദ്യം വിവരണവിധേയമായതിനാൽ സർക്കാർ എങ്ങിനെയും തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതിനുള്ള സമ്മർദ്ധത്തിലാണ്.

“കഴിഞ്ഞ കുറെ മാസങ്ങളായി ഉത്പാദനക്ഷമതയിൽ ശ്രദ്ധേയമായ മാറ്റമുണ്ടായിട്ടുണ്ട്. വീട്ടിലിരുന്ന് സൂമിലൂടെ മാത്രം യഥാർത്ഥത്തിൽ പുതിയ ഇടപാടുകാരെ കണ്ടെത്താനാവാത്തതും ജനങ്ങളുടെ പരസ്പര സമ്പർക്കത്തിലൂട പുതിയ ആശയങ്ങൾ ഉരുത്തിരിയാത്തതും ഇതിന്റെ കാരണമായി ഇവർ കാണുന്നു”, ഒരു മുതിർന്ന മന്ത്രി പ്രസ്താവിച്ചു.  

പുതിയ ജീവനക്കാരെ പരിശീലിപ്പിച്ചെടുക്കുന്നതിലും ബുദ്ധിമുട്ടുണ്ട്. ഒരു വീഡിയോ ലിങ്കിലൂടെ ചെയ്യാവുന്ന കാര്യങ്ങളുടെ പരിമിതിയും അനുഭവസമ്പന്നരായ സഹപ്രവർത്തകരുമായി ഒരുമിച്ച് ജോലി ചെയ്യുന്നതിലൂടെയും മറ്റുള്ളവർ ചെയ്യുന്നത് കണ്ട് പരിശീലിക്കുന്നതിന്റെയും അപാകത ജീവനക്കാരേയും ബാധിച്ച് കൊണ്ടിരിക്കുന്നു.

ജനങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെങ്കിൽ തൊഴിൽ വേതനം കുറവായ  വിദേശ രാജ്യങ്ങളിൽ നിന്നും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആളുകളെ കിട്ടുമെന്ന് മറ്റൊരു മന്ത്രി ഉത്കണ്ഠ രേഖപ്പെടുത്തി.

ദീർഘനാളത്തേക്ക് ഓഫീസ് സ്ഥലം പാട്ടത്തിന് എടുക്കുമെന്നതിനാൽ സ്ഥല വാടകയല്ല, മറിച്ച് തൊഴിലാളികളുടെ ശമ്പളമാണ് മുഖ്യമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ബ്രിട്ടനിലെ നാല് വലിയ അക്കൗണ്ടൻസി കമ്പനികളിലൊന്നായ പ്രൈസ്‌വാട്ടർ ഹൗസ്‌കൂപ്പേഴ്സിന്റെ ചെയർമാനും സീനിയർ പാർട്ണറുമായ കെവിൻ എല്ലിസ് പറഞ്ഞു, ” ഞങ്ങളുടെ വ്യവസായത്തിന്റെ കാതലായ ഭാഗം ഓഫീസ് ആണ്. വിദൂരമായി ഒരുപാട് കാര്യങ്ങൾ ചെയ്യാമെങ്കിലും അത് എല്ലാ സമയവും ഒരുപോലെ ആവണമെന്നില്ല. ആത്യന്തികമായി മനുഷ്യൻ പഠിക്കുന്നത് നിരീക്ഷണത്തിലൂടെയാണ്, പഠനമാകട്ടെ സേവനത്തിലധിഷ്ഠിതമായ വാണിജ്യത്തിന്റെ ശക്തിയും”.

 മാനേജ്‌മെന്റ് കൺസൾട്ടൻസീസ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ റ്റാംസൺ എസ്സക്സൺ പറഞ്ഞു, “ഉപദേശക മേഖലയുടെ അവസ്ഥ സാമാന്യമായി സ്ഥിരവും സുനിശ്ചിതവുമാണെങ്കിലും ചില കമ്പനികൾ വിഷമം നേരിടുന്നുണ്ട്.” പുതിയ പദ്ധതികളിലെ പുതിയ കക്ഷികളുമായി ബന്ധം സ്ഥാപിക്കുകയെന്നത് ഫോണിലൂടെ ബുദ്ധിമുട്ടുള്ള കാര്യമാണ്.  ചലനാത്മകമായ ടീം മൊറേൽ നിലനിർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലോക് ടൗൺ കാലത്ത് ഉത്പാദനക്ഷമത വർദ്ധിച്ചതായി കേവലം 12 ശതമാനം കമ്പനികൾ മാത്രം വിശ്വസിച്ചപ്പോൾ 52 ശതമാനം ഒരു സ്വാധീനവും പരാമർശിച്ചില്ല.


Next Post

സ്ത്രീകൾ സൈബർ ലോകത്ത് എത്ര സുരക്ഷിതരാണ് ?

Mon Oct 26 , 2020
-അഡ്വ. ടി.പി.എ.നസീർ- വ്യക്തി സ്വാതന്ത്ര്യത്തിൻ്റെയും സാമൂഹിക മുന്നേറ്റങ്ങളുടേയും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ വളർച്ചയുടേയും കാര്യത്തിൽ കേരളത്തിലെ സ്ത്രീകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണന്ന് അവകാശപ്പെടുമ്പോഴും നമ്മുടെ  പൊതു വ്യവഹാര മണ്ഡലത്തിൽ സ്ത്രീകൾ മാനസികവും ശാരീരികവും തൊഴിൽ പരവുമായ വിവേചനങ്ങൾക്കും ശാരീരിക ഗാർഹിക ലൈംഗിക അതിക്രമങ്ങൾക്കും വിധേയമായി കൊണ്ടിരിക്കുകയാണ് . എന്നാൽ സ്ത്രീകൾക്ക് സമൂഹത്തിൽ നേരിട്ട് അനുഭവിക്കേണ്ടി വരുന്ന ഇത്തരം അതിക്രമങ്ങള കുറിച്ച് ചർച്ച ചെയ്തിരുന്ന നമ്മൾ ഇന്ന് […]

Breaking News

error: Content is protected !!