കുവൈത്തിൽ ആദ്യമായി വിത്തുകോശം മാറ്റിവെക്കല്‍ ചികിത്സ നടന്നു

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ ആദ്യമായി വിത്തുകോശം മാറ്റിവെക്കല്‍ ചികിത്സ നാഷനല്‍ ബാങ്ക്​ ചൈല്‍ഡ്​ ആശുപത്രിയില്‍ നടന്നു. മൂന്നുവയസ്സുള്ള കുവൈത്തി പെണ്‍കുട്ടിക്കാണ്​ ചികിത്സ നടത്തിയത്​. ജനിതക കാരണങ്ങളാല്‍ രോഗ പ്രതിരോധ വ്യവസ്ഥയിലുണ്ടാവുന്ന തകരാര്‍ (എസ്​.സി.​െഎ.ഡി) എന്ന രോഗത്തി​െന്‍റ പലവിധ ചികിത്സ മാര്‍ഗങ്ങളില്‍ ഒന്നാണ്​ വിത്തുകോശം മാറ്റിവെക്കല്‍.

കേടുപാടുകള്‍ സംഭവിച്ച മൂലകോശങ്ങള്‍ക്ക്​ പകരം കടത്തിവിടുന്ന വിത്തുകോശം രോഗിയുടെ ശരീരത്തില്‍ പ്രവര്‍ത്തനക്ഷമമാവുകയും അതുവഴി സാധാരണ രക്​താണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. രക്​താര്‍ബുദം ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ക്ക്​ ഇൗ ചികിത്സ ഉപയോഗപ്പെടുത്താറുണ്ട്​. എല്ലാ ബഹുകോശജീവികളിലും കാണപ്പെടുന്നതും ക്രമഭംഗം വഴി വിഭജനം നടത്തി പുതിയ കോശങ്ങളെ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ളതുമായ കോശങ്ങളാണ് വിത്തുകോശങ്ങള്‍.

Next Post

ഒ​മാ​നി​ല്‍ ഷോ​പ്പി​ങ്​ ബാ​ഗ്​ നി​രോ​ധ​നം ജ​നു​വ​രി മു​ത​ൽ; നി​യ​മ​ലം​ഘ​ന​ത്തി​ന് കനത്ത് പിഴ

Wed Nov 4 , 2020
മ​സ്​​ക​ത്ത്​: ഒ​മാ​നി​ല്‍ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്​​റ്റി​ക്​ ഷോ​പ്പി​ങ്​ ബാ​ഗു​ക​ളു​ടെ നി​രോ​ധ​നം അ​ടു​ത്ത ജ​നു​വ​രി മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​ന്​ ശേ​ഷം ഉ​പേ​ക്ഷി​ക്കു​ന്ന ക​നം കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ പ​രി​സ്​​ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു. ര​ണ്ടു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഇ​ത്​ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്. നി​യ​മ​ലം​ഘ​ന​ത്തി​ന്​ കു​റ​ഞ്ഞ​ത്​ നൂ​റ്​ റി​യാ​ലും പ​ര​മാ​വ​ധി ര​ണ്ടാ​യി​രം റി​യാ​ലു​മാ​ണ്​ പി​ഴ. ആ​വ​ര്‍​ത്തി​ച്ച്‌​ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ശി​ക്ഷ ഇ​ര​ട്ടി​യാ​കും. ക​നം കു​റ​ഞ്ഞ […]

Breaking News

error: Content is protected !!