അമേരിക്കയില്‍ ഡെമോക്രാറ്റുകള്‍ കുതിക്കുന്നു, 300 വോട്ടുകള്‍ നേടി വൈറ്റ് ഹൗസിലെത്തുമെന്ന് ബൈഡന്‍!!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജോ ബൈഡന്‍ വിജയത്തിലേക്ക് കുതിച്ച്‌ കൊണ്ടിരിക്കുകയാണ്. നിര്‍ണായകമായ ബാറ്റില്‍ ഗ്രൗണ്ട് സ്‌റ്റേറ്റുകളില്‍ ബൈഡന്‍ ട്രംപിനെ മറികടന്ന് ലീഡ് നേടിയിരിക്കുകയാണ്. അതേസമയം വിജയം അവകാശപ്പെട്ട് ബൈഡന്‍ രംഗത്തെത്തി. താന്‍ പ്രസിഡന്‍ഷ്യല്‍ പോരാട്ടം വിജയിച്ച്‌ കൊണ്ടിരിക്കുകയാണ്. 300 ഇലക്‌ട്രല്‍ വോട്ടുകളില്‍ അധികം നേടി അധികാരത്തിലെത്തുമെന്നും ബൈഡന്‍ വ്യക്തമാക്കി. ആരാണ് വിജയിക്കാന്‍ പോകുന്നതെന്ന് വ്യക്തമാണ്. താന്‍ ജയിക്കുമെന്ന കാര്യം സുനിശ്ചിതമാണെന്നും ബൈഡന്‍ പറഞ്ഞു. നിലവില്‍ 264 ഇലക്‌ട്രല്‍ വോട്ടുകളുമായി ബൈഡനാണ് ലീഡ് ചെയ്യുന്നത്. ട്രംപിന് 214 വോട്ടുകളാണ് ഉള്ളത്.

ഇതുവരെ അന്തിമ ഫലം വന്നിട്ടില്ല. അതുകൊണ്ട് ജയം ഉറപ്പിക്കാനായില്ല. പക്ഷേ ഇതുവരെ വന്ന നമ്ബറുകള്‍ സൂചിപ്പിക്കുന്നത് ജയം ഡെമോക്രാറ്റുകള്‍ നേടുമെന്നാണ്. അതേസമയം ആറ് സീറ്റുകള്‍ കൂടി നേടിയാല്‍ ബൈഡന്‍ വിജയത്തിലെത്തും. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച കാര്യങ്ങള്‍ വളരെ മികച്ച ലീഡ് സമ്മാനിച്ചുവെന്നും ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാല് നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡന്‍ ലീഡ് പിടിച്ചിരുന്നു. എന്നാല്‍ അമേരിക്കയിലെ പ്രമുഖ ചാനലുകളും പത്രങ്ങളും ഇതുവരെ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിട്ടില്ല. പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാല്‍ എന്ത് വേണമെങ്കിലും സംഭവിക്കാമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഡിസിഷന്‍ ഡെസ്‌ക് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പെനിസില്‍വാനിയയിലെ 20 ഇലക്‌ട്രല്‍ വോട്ടുകള്‍ ബൈഡന്‍ നേടിയെന്നും, ഇതോടെ 273 എന്ന മാന്ത്രിക സംഖ്യയില്‍ ബൈഡനെത്തിയെന്നും ഇവര്‍ പറയുന്നു. 29000ത്തോളം വോട്ടിന് ഇപ്പോള്‍ മുന്നിലാണ് ബൈഡന്‍. ഒരുലക്ഷത്തോളം ബാലറ്റുകള്‍ ഇനിയും ഇവിടെ എണ്ണാനുണ്ട്. ഇവ ബൈഡന് അനുകൂലമാകുന്നവയാണ്. എന്നാല്‍ ട്രംപിന് പെനിസില്‍വാനിയ ജയിക്കാന്‍ വളരെ ചെറിയ സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ ജോര്‍ജിയയിലും അരിസോണയിലും ഇവര്‍ വിജയിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ രണ്ടിടത്തും ബൈഡനാണ് ലീഡ് ചെയ്യുന്നത്.

Next Post

ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

Sat Nov 7 , 2020
ബംഗളൂരു: ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ അപേക്ഷ നല്‍കി. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷ് കോടിയരിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി സെഷന്‍സ് കോടതി 33 ലാണ് എന്‍സിബി ഹര്‍ജി നല്‍കിയത്. ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചതായും വില്‍പ്പന നടത്തിയതായും മൊഴി ലഭിച്ചെന് […]

You May Like

Breaking News

error: Content is protected !!