ബ്രേക്കിംഗ് : ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ; ട്രംമ്പ് കോടതിയിലേക്ക് !

പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കയില്‍ ഇനി ബെെഡന്‍ ഭരണകൂടം. കേവല ഭൂരിപക്ഷം പിന്നിട്ടതോടെയാണ് അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി ജോ ബെെഡൻ തെരഞ്ഞെടുക്കപ്പെട്ടത്. പെൻസിൽവേനിയയിൽ നാടകീയ ജയം നേടിയതോടെയാണ് ബൈഡന് 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാനായത്.

273 ഇലക്ട്രൽ വോട്ടുകളാണ് ബെെഡൻ നേടിയത്. 214 ഇലക്ട്രൽ വോട്ടുകളാണ് മുൻ പ്രസിഡന്റ് ട്രംപ് നേടിയത്. ഇന്ത്യൻ വംശജയായ സെനറ്റര്‍ കമല ഹാരിസ് വെെസ് പ്രസിഡന്റാകും. വെെസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ട്രംപ് തോൽവി സമ്മതിച്ച് കീഴടങ്ങുമോ അതോ അധികാരത്തിൽ കടിച്ചു തൂങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്.

Next Post

യു.കെ: ലണ്ടനില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ പിതാവ് കുറ്റ സമ്മതം നടത്തി

Sun Nov 8 , 2020
ലണ്ടന്‍: ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റം സമ്മതിച്ചു. തമിഴ് വംശജനായ നടരാജ നിത്യകുമാര്‍ എന്ന 41കാരന്‍ കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇല്‍ഫോര്‍ഡില്‍ ലോക്ഡൗണ്‍ സമയത്ത് ഏപ്രില്‍ 26 നായിരുന്നു സംഭവം. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് നടരാജ നിത്യകുമാര്‍ ക്രൂരമായി കുത്തി കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്ബോള്‍ കുട്ടികളുടെ അമ്മ കുളിക്കുകയായിരുന്നു. തിരികെ എത്തിയ ഇവരാണ് വിവരം പൊലീസിനെ […]

Breaking News

error: Content is protected !!