അവധിക്കു​ പോയി നാട്ടിൽ കുടുങ്ങിയ ഗാർഹിക തൊഴിലാളികളെ തിരിച്ചെത്തിക്കും

കുവൈത്ത്​ സിറ്റി: കുവൈത്തില്‍നിന്ന്​ അവധിക്കു​ പോയി തിരിച്ചുവരാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയ ഗാര്‍ഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം ഇക്കാര്യം തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്​. എങ്ങനെയാണ്​ കൊണ്ടുവരുന്നതെന്ന കാര്യത്തില്‍ അന്തിമ വ്യവസ്ഥകള്‍ ആയിട്ടില്ല. ആഭ്യന്തര മ​ന്ത്രി അനസ്​ അല്‍ സാലിഹി​െന്‍റ നേതൃത്വത്തിലുള്ള കൊറോണ എമര്‍ജന്‍സി കമ്മിറ്റി കര്‍മപദ്ധതി തയാറാക്കും. ഇൗ റിപ്പോര്‍ട്ട്​ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത്​ കമ്മിറ്റി അവലോകനം ചെയ്യും.

ഇഖാമ കാലാവധിയുള്ളവരെ മാത്രം വരാന്‍ അനുവദിച്ചാല്‍ മതിയോ അല്ലെങ്കില്‍ സ്​പോണ്‍സര്‍മാര്‍ക്ക്​ ഇവരുടെ ഇഖാമ പുതുക്കാന്‍ പ്രത്യേകാനുമതി നല്‍കണമോ എന്ന കാര്യവും ചര്‍ച്ചചെയ്യും.

വിവിധ രാജ്യങ്ങളില്‍നിന്ന്​ പുതുതായി ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരുന്നത്​ സംബന്ധിച്ചും ചര്‍ച്ചചെയ്യും. രാജ്യത്ത്​ നിലവില്‍ ഗാര്‍ഹികത്തൊഴിലാളിക്ഷാമം രൂക്ഷമാണ്​.

കുവൈത്തിലേക്ക് ഗാര്‍ഹികത്തൊഴിലാളികളെ അയച്ചിരുന്ന ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വിസ് ഇല്ലാത്തതിനാല്‍ അവധിക്കു പോയ നിരവധി തൊഴിലാളികള്‍ ഇനിയും മടങ്ങിയെത്തിയിട്ടില്ല.

വിസവിതരണം പുനരാരംഭിക്കാത്തതിനാല്‍ പുതിയ റിക്രൂട്ട്​മെന്‍റുകളും നടക്കുന്നില്ല. തൊഴിലാളികളുടെ ഒളിച്ചോട്ടംകൂടി വര്‍ധിച്ചതോടെ ഗാര്‍ഹികത്തൊഴില്‍ മേഖല വലിയ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Post

കുവൈത്തിൽ ഇനി സി​വി​ൽ ഐ​ഡി വീ​ട്ടി​ലെത്തും

Thu Nov 12 , 2020
കുവൈത്ത്​ സിറ്റി: കുവൈത്തില്‍ സിവില്‍ ​െഎഡി കാര്‍ഡുകള്‍ ബന്ധപ്പെട്ടവരുടെ താമസസ്ഥലത്ത്​ എത്തിക്കുന്ന സംവിധാനം ആരംഭിച്ചു. ഒരു കാര്‍ഡിന്​ രണ്ട്​ ദീനാര്‍ ഡെലവറി ചാര്‍ജ്​ വ്യക്തികള്‍​ നല്‍കണം. ഒരു കേന്ദ്രത്തില്‍ ഒന്നിലധികം കാര്‍ഡുകള്‍ ഒരേസമയം വിതരണം നടത്തേണ്ടതുണ്ടെങ്കില്‍ അധികമുള്ള ഒാരോ കാര്‍ഡിനും ആദ്യത്തെ രണ്ട്​ ദീനാറിന്​ പുറമെ കാല്‍ ദീനാര്‍ കൂടി നല്‍കണം. മൂന്ന്​ കാര്‍ഡ്​ വീട്ടിലെത്തിക്കുന്നതിന്​ രണ്ടര ദീനാറാണ്​ നല്‍കേണ്ടി വരുക. ഡെലിവറി സേവനം ഉപയോഗപ്പെടുത്തണമെന്ന്​ നിര്‍ബന്ധമില്ല. വ്യക്തികള്‍ക്ക്​ പബ്ലിക്​ […]

Breaking News

error: Content is protected !!