യുകെ : ഫൈസർ വാക്സിൻ നവംബർ അവസാനത്തോടെ യുകെയിൽ ലഭ്യമായേക്കും !

ബയോഎൻടെക്കും ഫൈസറും ചേർന്ന് വികസിപ്പിച്ച കൊറോണ വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് ഡാറ്റാ അനാലിസിൽ തെളിഞ്ഞതിനെ തുടർന്ന്  നവംബർ അവസാനത്തോടെ വാക്സിൻ നിർമാണത്തിന്  എമർജൻസി അപ്രൂവൽ നൽകിയേക്കുമെന്ന് കമ്പനികൾ സൂചിപ്പിച്ചു. ശാസ്ത്രത്തിനും മനുഷ്യരാശിയ്ക്കും അഭിമാനിക്കാവുന്ന നിമിഷമെന്ന് കമ്പനികൾ പുതിയ വാക്സിനെ വിശേഷിപ്പിച്ചു.

ആറ് രാജ്യങ്ങളിലായി 43,500 പേരിൽ വാക്സിൻ ടെസ്റ്റ് ചെയ്തിരുന്നു. അമേരിക്ക, ജർമ്മനി, ബ്രസീൽ, അർജൻറീന, സൗത്ത് ആഫ്രിക്ക, ടർക്കി എന്നീ രാജ്യങ്ങളിലാണ് ടെസ്റ്റിംഗ് നടന്നത്. മൂന്നാഴ്ച ഇടവേളയിൽ രണ്ടു വാക്സിൻ ഡോസുകളാണ് ഇതിൽ നൽകുന്നത്. രണ്ടാമത്തെ ഡോസ് നല്കി 7 ദിവസത്തിനുള്ളിൽ 90 ശതമാനം പ്രതിരോധ ശേഷി ലഭിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Next Post

യുകെ : കൊറോണക്ക് ഒരു ഇര കൂടി; ലെസ്റ്ററിൽ ഒരു മലയാളി ഡോക്ടർ കൂടി മരണത്തിന് കീഴടങ്ങി !‌

Fri Nov 13 , 2020
ലെസ്റ്റർ : കൊറോണ വൈറസ് ബാധയെ തുടർന്ന് ഒരു മലയാളി കൂടി യുകെയിൽ മരണത്തിന് കീഴടങ്ങി. 46 കാരനായ യുവ ഡോക്ടർ കൃഷ്ണൻ സുബ്രമണ്യമാണ് വ്യാഴാഴ്ച മരണപ്പെട്ടത്. ലെസ്റ്ററിലെ ഗ്ലെൻ ഫീൽസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കൊറോണ ബാധയേറ്റതിനെ തുടർന്ന് ദീർഘകാലം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയാണ് ഡോക്ടർ കൃഷ്‌ണൻ. ഭാര്യ പ്രിയ ദർശിനി മേനോൻ വീട്ടമ്മയാണ്. ചെറിയ കുട്ടികൾ ആണ് ഈ ദമ്പതികൾക്കുള്ളത്. യുകെയിലെ വിവിധ NHS ആശുപത്രികളിൽ […]

Breaking News

error: Content is protected !!