യുകെ : കൊറോണക്ക് ഒരു ഇര കൂടി; ലെസ്റ്ററിൽ ഒരു മലയാളി ഡോക്ടർ കൂടി മരണത്തിന് കീഴടങ്ങി !‌

ലെസ്റ്റർ : കൊറോണ വൈറസ് ബാധയെ തുടർന്ന് ഒരു മലയാളി കൂടി യുകെയിൽ മരണത്തിന് കീഴടങ്ങി. 46 കാരനായ യുവ ഡോക്ടർ കൃഷ്ണൻ സുബ്രമണ്യമാണ് വ്യാഴാഴ്ച മരണപ്പെട്ടത്. ലെസ്റ്ററിലെ ഗ്ലെൻ ഫീൽസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കൊറോണ ബാധയേറ്റതിനെ തുടർന്ന് ദീർഘകാലം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.

പാലക്കാട് സ്വദേശിയാണ് ഡോക്ടർ കൃഷ്‌ണൻ. ഭാര്യ പ്രിയ ദർശിനി മേനോൻ വീട്ടമ്മയാണ്. ചെറിയ കുട്ടികൾ ആണ് ഈ ദമ്പതികൾക്കുള്ളത്. യുകെയിലെ വിവിധ NHS ആശുപത്രികളിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ അനസ്തീഷ്യനിസ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു ഡോക്ടർ കൃഷ്ണൻ.

രണ്ടാഴ്ചക്കുള്ളിൽ കൊറോണ ബാധ മൂലം മരണപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് ഡോക്ടർ കൃഷ്ണൻ. എബ്രഹാം സ്കറിയ (ലിവർപൂൾ), ഹർഷൻ ശശി (ബെർമിംഗ്ഹാം) എന്നിവരാണ് ഈയിടെ കൊറോണ ബാധമൂലം യുകെയിൽ മരണത്തിന് കീഴടങ്ങിയ മലയാളികൾ. ഡോക്ടർ കൃഷ്ണന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ‘ബ്രിട്ടീഷ് കൈരളി’ പ്രവർത്തകരും പങ്ക് ചേരുന്നു.

Next Post

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രൊമോഷന്‍ സെയില്‍സിന് തുടക്കമായി

Fri Nov 13 , 2020
സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രൊമോഷന്‍ സെയില്‍സിന് തുടക്കമായി. എല്ലാ തരം ഉല്‍പന്നങ്ങളും അഞ്ച്, പത്ത്, ഇരുപത് റിയാല് നിരക്കില്‍ ലഭ്യമാക്കിയാണ് വില്‍പ്പന. ഇന്നലെ മുതല്‍ തുടക്കം കുറിച്ച ഡിസ്‌കൗണ്ട് മേള പത്ത് ദിവസം നീണ്ട് നില്‍ക്കും. സൗദിയിലെ എല്ലാ ശാഖകളിലും പ്രെമോഷന്‍ സെയില്‍സ് ലഭ്യമായിരിക്കും. ഗുണമേന്‍മയുള്ള ബ്രാന്‍ഡഡ് കമ്ബനി ഉള്‍പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ഗ്രോസറി, ഫ്രഷ് ഫുഡ് ഐറ്റങ്ങളുടെ വന്‍ ശേഖരവും വിലക്കുറവില്‍ […]

Breaking News

error: Content is protected !!