യുകെ: പ്രധാന മന്ത്രിയുടെ മുഖ്യ ഉപദേശകൻ ഡൊമിനിക് കുമ്മിൻസ് രാജി വെക്കുന്നു; മന്ത്രിസഭയിൽ ഭിന്നിപ്പ് രൂക്ഷം !

ലണ്ടൻ : പ്രധാന മന്ത്രി ബോറിസ് ജോൺസന്റെ മുഖ്യ ഉപദേശകനും
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വിവാദ നായകനുമായ ഡൊമിനിക് കുമ്മിൻസ് രാജി വെക്കാനൊരുങ്ങുന്നു. ഈ സംഭവത്തോടെ ബ്രക്‌സിറ്റ് അടക്കമുള്ള വിഷയങ്ങളിൽ മന്ത്രി സഭയിൽ രൂപപ്പെട്ട ഭിന്നിപ്പ് ഇപ്പോൾ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. അടുത്ത മാസം പകുതി വരെ കുമ്മിൻസ് സർക്കാരിന് വേണ്ടി ജോലി ചെയ്യുമെങ്കിലും പ്രധാന മന്ത്രിയുടെ ഓഫീസിൽ ഇനി ഇദ്ദേഹം ജോലി ചെയ്യില്ല.

നേരത്തെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ അവഗണിച്ചു കൊണ്ട് യാത്ര ചെയ്തതിന് ഇദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രധാന മന്ത്രിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയ ഈ പ്രവർത്തിക്ക് പിന്നാലെ കുമ്മിൻസിൻ്റെ രാജിക്ക് വേണ്ടി മുറവിളികൾ ഉയർന്നിരുന്നു. എന്നാൽ ഇദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പ്രധാന മന്ത്രി സ്വീകരിച്ചത്.

ബ്രേക്‌സിറ്റ് അടക്കമുള്ള നിർണായക വിഷയങ്ങളിൽ പ്രധാന മന്ത്രി ബോറിസ് ജോൺസന്റെ വലം കൈയായി പ്രവർത്തിച്ച വ്യക്തിയാണ് കുമ്മിൻസ്. 2016ൽ ബ്രേക്‌സിറ്റ് റഫറണ്ട സമയത്ത് ‘ലീവ് കാമ്പയിന്’ നേതൃത്വം കൊടുത്ത് കുമ്മിൻസ് ആയിരുന്നു. ഇദ്ദേഹത്തിന്റെ രാജിയോടെ ബ്രക്‌സിറ്റ് വിഷയങ്ങളിൽ പ്രധാന മന്ത്രി യു-ടേൺ എടുക്കുമോയെന്ന ഭീതിയിലാണ് പാർട്ടി പ്രവർത്തകർ.

Next Post

രാജ്യ സുരക്ഷ: മുന്നറിയിപ്പുമായി സൽമാൻ രാജകുമാരൻ

Sat Nov 14 , 2020
റിയാദ്: രാജ്യ സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ബുധനാഴ്ച സൗദിയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഒന്നാംലോകമഹായുദ്ധത്തിന്റെ അവസാനത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങിനിടെയുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. ജിദ്ദയിലെ അമുസ്ലീം സെമിത്തേരിയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. 2017ല്‍ ആഭ്യന്തര മന്ത്രാലയം പുനഃസംഘടിപ്പിക്കുകയും സുരക്ഷാ മേഖലയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയും ചെയ്തതോടെ രാജ്യത്തു ഭീകരാക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞതായും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

Breaking News

error: Content is protected !!