യുകെ : ചെഷയറിൽ എട്ട് കുട്ടികളെ കൊലപ്പെടുത്തിയ നഴ്സിനെ കോടതിയിൽ ഹാജരാക്കി; പോലീസ് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ !

ചെഷയർ : ചെഷയർ ഹോസ്പിറ്റലിൽ എട്ട് നവജാത ശിശുക്കൾ മരണപ്പെട്ട കേസിൽ പ്രസ്തുത ഹോസ്പിറ്റലിലെ നഴ്സ് ലൂസി ലെറ്റ്ബിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 2015-2016 കാലയളവിൽ ആണ് സംശയാസ്പദമായ സാഹചര്യങ്ങളിൽ എട്ട് കുട്ടികൾ നോർത്ത് ഇംഗ്ലണ്ടിലെ ചെഷയർ ഹോസ്പിറ്റലിൽ മരണപ്പെട്ടത്.

മൂന്ന് വർഷത്തിലധികം നീണ്ട ഇൻവെസ്‌റ്റിഗേഷന് ഒടുവിലാണ് പോലീസിന്റെ സംശയം പ്രസ്തുത നഴ്സിന് നേരെ നീങ്ങിയത്.
ചെഷയർഹോസ്പിറ്റലിലെ നവജാത ശിശുക്കളെ പരിപാലിക്കുന്ന വാർഡിന്റെ ചുമതലയുള്ള നഴ്സ്‌ ആയിരുന്നു നഴ്സ് ലൂസി. വെള്ളിയാഴ്ച വാറിംഗ്ട്ടൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവർക്കെതിരെയുള്ള വിധി, കോടതി പിന്നീട് തീരുമാനിക്കും. പ്രാഥമിക ഹിയറിംഗ് മാത്രമാണ് ഇന്നലെ നടന്നത്. 30 കാരിയായ ഇവർക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകാൻ കോടതി തയ്യാറായില്ല.

എട്ട് കുട്ടികളെ കൊലപ്പെടുത്തിയതിന് പുറമെ മറ്റ് പത്ത് കുട്ടികളെ കൊലപ്പെടുത്താനും ശ്രമിച്ചുവെന്ന കുറ്റവും ഇവർക്കെതിരെ പോലീസ് ചാർജ് ചെയ്തിട്ടുണ്ട്. പോലീസ് ചാർജ് ചെയ്ത എല്ലാ കേസുകളും കോടതിയിൽ തെളിയിക്കപ്പെടുകയാണെങ്കിൽ ബ്രിട്ടീഷ് ചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂര കൃത്യത്തിന്റെ വിശദ വിവരങ്ങൾ വൈകാതെ പുറത്തു വരും.

Next Post

യുകെ: പ്രധാന മന്ത്രിയുടെ മുഖ്യ ഉപദേശകൻ ഡൊമിനിക് കുമ്മിൻസ് രാജി വെക്കുന്നു; മന്ത്രിസഭയിൽ ഭിന്നിപ്പ് രൂക്ഷം !

Sat Nov 14 , 2020
ലണ്ടൻ : പ്രധാന മന്ത്രി ബോറിസ് ജോൺസന്റെ മുഖ്യ ഉപദേശകനും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വിവാദ നായകനുമായ ഡൊമിനിക് കുമ്മിൻസ് രാജി വെക്കാനൊരുങ്ങുന്നു. ഈ സംഭവത്തോടെ ബ്രക്‌സിറ്റ് അടക്കമുള്ള വിഷയങ്ങളിൽ മന്ത്രി സഭയിൽ രൂപപ്പെട്ട ഭിന്നിപ്പ് ഇപ്പോൾ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. അടുത്ത മാസം പകുതി വരെ കുമ്മിൻസ് സർക്കാരിന് വേണ്ടി ജോലി ചെയ്യുമെങ്കിലും പ്രധാന മന്ത്രിയുടെ ഓഫീസിൽ ഇനി ഇദ്ദേഹം ജോലി ചെയ്യില്ല. നേരത്തെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ […]

You May Like

Breaking News

error: Content is protected !!