
ലണ്ടൻ: വെളിച്ചമാണ് തിരു നബി’ എന്ന കാമ്പയിനോടെ സമസ്ത ലണ്ടൻ കൾച്ചറൽ സെന്റർ നടത്തുന്ന ‘മീലാദിൻ ഇശൽ’ എന്ന ആഗോള മീലാദ് റിയാലിറ്റി ഷോ നാളെ നടക്കും.
ഞായറാഴ്ച ലണ്ടൻ സമയം ഉച്ചക്ക് 1 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 6.30 ന്)ആരംഭിക്കുന്ന പരിപാടി കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ദിൽദാർ ശിഹാബ് തങ്ങൾ ഖിറാഅത്ത് നിർവഹിക്കും. പ്രമുഖ മാപ്പിളപ്പാട്ട് പ്രതിഭ ഒ എം കരുവാരക്കുണ്ട് മുഖ്യാതിഥിയാകും.
ലോകത്തെ പല ഭാഗത്തു നിന്നുള്ള 150 ലധികം മത്സരാർത്ഥികളിൽ നിന്ന് തെരഞ്ഞെടുത്ത 20 പേരാണ് ഇന്ന് നടക്കുന്ന ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നത്.
ഫൈനൽ റൗണ്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിജയിയെ കാത്തിരിക്കുന്നത് 25001 രൂപയാണ്. രണ്ടാം സമ്മാനം 10001 രൂപയും മൂന്നാം സമ്മാനം 5001 രൂപയുമാണ്.
സമസ്ത ലണ്ടൻ കൾച്ചറൽ സെന്റർ യൂട്യൂബ് ചാനൽ വഴി ലൈവ് ആയിട്ടായിരിക്കും പരിപാടി. പ്രമുഖ മ്യുസിഷൻ മമ്മാലി കണ്ണൂർ ആണ് മീലാദ് റിയാലിറ്റി ഷോയിൽ അവതാരകനായെത്തുന്നത്.
ഇസ്ലാമിക ഗാന മത്സരത്തിനോട് കൂടെ ഉസ്താദ് ഹാരിസ് അസ്ഹരി പുളിങ്ങോം നേതൃത്വം നൽകുന്ന ബുർദ മജ്ലിസും നടക്കും.