യുകെ : പ്രധാന മന്ത്രി ബോറിസ് ജോൺസൻ വീണ്ടും സെല്ഫ് ഐസൊലേഷനിൽ; വീണ്ടും കൊറോണ ബാധയേറ്റെന്ന് സംശയം !

ലണ്ടൻ : ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ വീണ്ടും സെല്ഫ് ഐസൊലേഷനിൽ പോകുന്നു. പ്രധാന മന്ത്രിയുമായി ഈയിടെ മീറ്റിങ് നടത്തിയ എം പി ലീ ആൻഡേഴ്സ്ന് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം സെല്ഫ് ഐസൊലേഷനിൽ പോകാൻ തീരുമാനിച്ചത്. പ്രധാന മന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഔദ്യോഗിക ജോലികളിൽ നിന്നും അദ്ദേഹം വിട്ടു നിൽക്കില്ല.

കോവിഡ് ബാധയെ തുടർന്ന് ഏപ്രിൽ മാസത്തിൽ ബോറിസ് ജോൺസനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. വൈറസ് രോഗ ബാധ മൂർച്ഛിച്ചതിനെ തുടർന്ന് ഏകദേശം ഒരു മാസത്തോളം അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രധാന മന്ത്രി ആഷ്ഫീൽഡ് എംപി ലീ ആൻഡേഴ്‌സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ വെള്ളിയാഴ്ച എംപിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. തുടർന്ന് ബോറിസ് ജോൺസണും ഭാര്യയും കോവിഡ് ടെസ്റ്റിന് വിധേയമായെങ്കിലും രണ്ടു പേർക്കും ഫലം പോസിറ്റീവ് ആയിരുന്നു.

Next Post

യുഎഇയിലെ ഗോള്‍ഡന്‍ വിസ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു

Mon Nov 16 , 2020
ദുബായ്: യുഎഇയിലെ ഗോള്‍ഡന്‍ വിസ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണിത്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. കൂടുതല്‍ മേഖലകളിലേക്ക് ഈ വിസ അനുവദിച്ചതോടെ ഒട്ടേറെ പേര്‍ക്ക് യുഎഇയില്‍ തന്നെ കഴിയാനുള്ള അവസരമുണ്ടാകും. വിദ്യാര്‍ഥികള്‍ക്കും വിദഗ്ധര്‍ക്കുമാണ് വിസ ലഭിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ. ഡോക്‌ട്രേറ്റ് ഡിഗ്രിയുള്ളവര്‍, എല്ലാ ഡോക്ടര്‍മാരും, കംപ്യൂട്ടര്‍ എഞ്ചിനിയറിങ്-ഇലക്‌ട്രോണിക്‌സ്-പ്രോഗ്രാമിങ്-ഇലക്‌ട്രിസിറ്റി-ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ എന്‍ഞ്ചിനിയര്‍മാര്‍, യുഎഇയിലെ സര്‍വകലാശാലകളില്‍ […]

You May Like

Breaking News

error: Content is protected !!