2022ഓടെ രാജ്യത്തെ കാര്‍ വില്‍പനയില്‍ 10 ശതമാനം ഇലക്​ട്രിക്ക്​ വാഹനങ്ങള്‍

ഏത്​ രീതിയില്‍ നോക്കിയാലും ഇലക്​ട്രിക്ക്​ വാഹനങ്ങള്‍ നല്ലതാണ്​. പണച്ചെലവിന്‍െറ കാര്യത്തില്‍ മാത്രമല്ല, പ്രകൃതിക്കും നല്ലതാണ്​ ഇലക്‌ട്രിക് വാഹനങ്ങള്‍.

2022ഓടെ രാജ്യത്തെ കാര്‍ വില്‍പനയില്‍ 10 ശതമാനം ഇലക്‌ട്രിക് കാറുകളാക്കി ഉയര്‍ത്തുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്​. പാരമ്ബര്യ കാറുകളെ അപേക്ഷിച്ച്‌ കൂടുതല്‍ ഊര്‍ജ ക്ഷമതയുള്ളത് ഇലക്‌ട്രിക് കാറുകള്‍ക്കാണ്. ഒരേ അളവില്‍ പ്രകൃതി വാതകം ഉപയോഗിച്ച്‌ ഇലക്‌ട്രിക് കാറുകള്‍ 520 കിലോമീറ്റര്‍ സഞ്ചരിക്കുമെങ്കില്‍ പാരമ്ബര്യ കാറുകള്‍ 322 കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കൂ. 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 5.44 റിയാല്‍ ചെലവില്‍ 17 കിലോവാട്ട് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. എന്നാല്‍, ഇത്രയും ദൂരം സഞ്ചരിക്കാന്‍ പാരമ്ബര്യ കാറിന് 24 റിയാല്‍ നല്‍കി 12 ലിറ്റര്‍ ഇന്ധനമാണ് വേണ്ടത്.

Next Post

സൗദിയിൽ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് മുഴുവന്‍ നടപ്പിലാക്കും

Mon Nov 16 , 2020
സൗദിയിലെ പ്രധാന നഗരങ്ങളില്‍ അടുത്തിടെ നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് മുഴുവന്‍ നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്‌ട്രേറ്റ് അറിയിച്ചു. ഓട്ടോമാറ്റിക് സംവിധാനം വഴി റോഡുകളിലെ ട്രാക്കുകള്‍ ലംഘിക്കുന്നവരെയും ഇടയില്‍ വാഹനം തിക്കിതിരുകി കയറ്റുന്നവരെയും പിടികൂടുന്നതാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. രാജ്യത്തെ ഗതാഗത സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയുണ്ടായത്. ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ഇത് സംബന്ധിച്ച്‌ വിശദീകരണം പുറത്ത് വിട്ടത്. […]

Breaking News

error: Content is protected !!