ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സമ്ബര്‍ക്കവിലക്കില്‍ പ്രവേശിച്ചു

ലണ്ടന്‍: കോവിഡ് പോസറ്റീവായുള്ള വ്യക്തിയുമായി സമ്ബര്‍ക്കത്തിലായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സമ്ബര്‍ക്കവിലക്കില്‍ പ്രവേശിച്ചു. നിലവില്‍ കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും താന്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണവും ഗവണ്‍മെന്റിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ നേതൃത്വവും തുടരുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. പാര്‍ലമെന്റംഗങ്ങളുമായി ബോറിസ് ജോണ്‍സണ്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗമായ ലീ ആന്‍ഡേഴ്‌സണ് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പ്രധാനമന്ത്രി സമ്ബര്‍ക്ക വിലക്കില്‍ പ്രവേശിച്ചത്.

Next Post

വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി യുഎഇ

Tue Nov 17 , 2020
അബൂദബി: വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി യുഎഇ. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് സമയം നീട്ടി നല്‍കി. മെയ് 14ന് തുടങ്ങിയ ഹ്രസ്വകാല പൊതുമാപ്പിന്റെ കാലാവധി നവംബര്‍ 17ന് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടി നല്‍കിയത്. മാര്‍ച്ച്‌ ഒന്നിന് മുമ്ബ് വിസാ കാലാവധി അവസാനിച്ച ശേഷം യുഎഇയില്‍ തുടരുന്ന അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാലാവധിയാണ് നീട്ടിയത്. പിഴ അടയ്ക്കാതെ ഡിസംബര്‍ […]

You May Like

Breaking News

error: Content is protected !!