4041 സ്വദേശികൾ തൊഴിലിന്​ അപേക്ഷിച്ച്​ കാത്തിരിക്കുന്നു; ​ വിദേശികളെ ഒഴിവാക്കി ഇവര്‍ക്ക്​ ​ജോലി നല്‍കുമെന്ന്​ അധികൃതര്‍

കുവൈത്ത്​ സിറ്റി: 4041 സ്വദേശികള്‍ തൊഴിലിന്​ അപേക്ഷിച്ച്‌​ കാത്തിരിക്കുന്നതായി സിവില്‍ സര്‍വിസ്​ ബ്യൂറോ അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 2837 പേര്‍ ബിരുദ ​യോഗ്യതയുള്ളവരും 557 പേര്‍ ഡിപ്ലോമക്കാരും 144 പേര്‍ ഹൈസ്​കൂള്‍ വിദ്യാഭ്യാസമുള്ളവരും 309 പേര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമുള്ളവരും 187 പേര്‍ ഇന്‍റര്‍ മീഡിയറ്റ്​ സര്‍ട്ടിഫിക്കറ്റുള്ളവരുമാണ്​. സ്വദേശിവത്​കരണ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന്​ സാധ്യമാവുന്നിടത്തോളം വിദേശികളെ ഒഴിവാക്കി ഇവര്‍ക്ക്​ ​ജോലി നല്‍കുമെന്ന്​ അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ലഭിക്കുന്നതിന് സ്വദേശി ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ സ്വീകരിക്കുന്നതി​െന്‍റ അടുത്ത ഘട്ടം ഡിസംബറില്‍ ആരംഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും കമീഷന്‍ ആസ്ഥാനത്തെത്തി സ്വദേശികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ഇതിന്​ പുറമെ 24 മണിക്കൂറും രജിസ്​റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ സിവില്‍ സര്‍വിസ്​ കമീഷന്‍ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 18 വയസ്സ് തികഞ്ഞ സ്വദേശികള്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ. ഇവര്‍ കൂടി എത്തുന്നതോടെ തൊഴിലിന്​ അപേക്ഷിച്ച്‌​ കാത്തിരിക്കുന്നവരുടെ എണ്ണം വീണ്ടും വര്‍ധിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സ്വദേശിവത്​കരണത്തിന്​ വേഗം കൂട്ടാന്‍ ഇത്​ അധികൃതരെ പ്രേരിപ്പിക്കും.

Next Post

വിമാന സർവിസ്​ പുനരാരംഭിക്കൽ: ഇന്ത്യൻ എംബസി, സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ചർച്ച തുടങ്ങി

Wed Nov 18 , 2020
റിയാദ്​: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വിസ്​ പുനരാരംഭിക്കുന്നതിനെ കുറിച്ച്‌​ ചര്‍ച്ച സജീവമാക്കി ഇരുപക്ഷവും. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പുതുതായി ചുമതലയേറ്റ ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷന്‍ (ഡി.സി.എം) എന്‍. റാം പ്രസാദ്​ ബുധനാഴ്​ച സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ഗാക) അധികൃതരുമായി ഇൗ വിഷയത്തില്‍ കൂടിക്കാഴ്​ച നടത്തി. കോവിഡ്​ പശ്ചാത്തലത്തിലുണ്ടായ യാത്രാ​നിരോധനം നീക്കുക, ഇരുഭാഗത്തുനിന്നുമുള്ള വിമാന സര്‍വിസിന്​ വേണ്ടി എയര്‍ ബബിള്‍ കരാര്‍ ഒപ്പിടുക, നിര്‍ത്തിവെച്ച വിമാന […]

You May Like

Breaking News

error: Content is protected !!