ഉൽക്ക വീണത് വീടിനു മുകളിൽ, ശവപ്പെട്ടി നിർമാണക്കാരൻ സെക്കന്റുകൾ കൊണ്ട് കോടീശ്വരനായി

ഭാഗ്യം ഏത് വഴി വരുമെന്ന് പ്രവചിക്കാനാകില്ല. ഇന്തോനേഷ്യക്കാരായ ഒരു ശവപ്പെട്ടി നിര്‍മാണ തൊഴിലാളി വെറും സെക്കന്റുകള്‍ കൊണ്ടാണ് കോടീശ്വരനായത്. 1.4 മില്യണ്‍ പൗണ്ട് ( ഏകദേശം 13 കോടി രൂപയിലേറെ ) വിലമതിക്കുന്ന ഒരു ഉല്‍ക്കാശില അയാളുടെ വീടിന്റെ മേല്‍ക്കൂരയിലേക്ക് തകര്‍ന്ന് വീണതോടെയാണ് തലവര മാറിയത്.

ജോഷ്വാ ഹുറ്റാഗലുംഗ് എന്ന 33 കാരനാണ് ആ ഭാഗ്യവാന്‍. വടക്കന്‍ സുമാത്രയിലെ കോലാംഗിലെ തന്റെ വീടിനോട് ചേര്‍ന്ന് പുതിയ ശവപ്പെട്ടി നിര്‍മിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആകാശത്ത് നിന്നും ഉല്‍ക്കാശില വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് സ്വീകരണമുറിയുടെ അരികിലൂടെ വരാന്തയിലേക്കും തുടര്‍ന്ന് മണ്ണിലേക്കും പതിച്ചത്.

ജോഷ്വായുടെ വീടിന്റെ മേല്‍ക്കൂരയില്‍ വലിയ ഒരു ദ്വാരം ഉണ്ടാവുകയും ഉല്‍ക്ക പതിച്ച വീടിന്റെ മുറ്റത്ത് 15 സെ.മി ആഴത്തില്‍ ചെന്ന് പതിക്കുകയും ചെയ്തു. 2.1 കിലോഗ്രാമായിരുന്നു ശിലയുടെ ഭാരം.

ഉല്‍ക്ക പതിച്ചപ്പോള്‍ വീടിന്റെ ചില ഭാഗങ്ങള്‍ കുലുങ്ങുകയും ഉഗ്ര ശബ്ദം കേള്‍ക്കുകയും ചെയ്തു. ആദ്യം വല്ല ഭൂചലനവും ആണെന്ന് കരുതിയ ജോഷ്വാ മേല്‍ക്കൂരയിലെ ദ്വാരം കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉല്‍ക്കാശില കണ്ടത്.

സാധാരണ ഉല്‍ക്കാശിലകള്‍ക്ക് ഗ്രാമിന് അനുസരിച്ചാണ് വില നിര്‍ണയിക്കുന്നത്. വിലകുറഞ്ഞ പാറകള്‍ ആണെങ്കില്‍ ഗ്രാമിന് 0.50 ഡോളര്‍ മുതല്‍ 5.00 ഡോളര്‍ വരെ ലഭിക്കും. അതേ സമയം, വളരെ അപൂര്‍വമായ ശിലകളാണെങ്കില്‍ ഗ്രാമിന് 1,000 ഡോളര്‍ വരെ ലഭിക്കും. ഏതായാലും മുറ്റത്ത് നിന്നും മണ്ണില്‍ പുതഞ്ഞ ഉല്‍ക്കയെ ജോഷ്വാ പുറത്തെടുത്തു. അന്നേരം നല്ല ചൂട് ഉല്‍ക്കാശിലയ്ക്ക് ഉണ്ടായിരുന്നുവെന്നും താന്‍ തൊട്ടപ്പോള്‍ അത് ചെറുതായിട്ട് തകര്‍ന്നെന്നും ജോഷ്വാ പറഞ്ഞു.

ജോഷ്വായ്ക്ക് ലഭിച്ച ഉല്‍ക്കാശിലയുടെ പഴക്കം 4.5 ബില്യണ്‍ വര്‍ഷമാണെന്നാണ് കരുതുന്നത്. CM1/2 കാര്‍ബണേഷ്യസ് കോണ്‍ഡ്രൈറ്റ് വിഭാഗത്തില്‍പ്പെട്ട ഈ ശില അത്യപൂര്‍വവും ഏകദേശം 1.85 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതുമാണ്. ഗ്രാമിന് 857 ഡോളര്‍ വീതം ലഭിക്കും.

മൂന്ന് മക്കളുടെ അച്ഛനായ ജോഷ്വയ്ക്ക് തനിക്ക് ലഭിച്ച പണം കൊണ്ട് തങ്ങളുടെ സമുദായത്തിനായി ഒരു ചര്‍ച്ച്‌ നിര്‍മിക്കണമെന്ന് ആഗ്രഹമുണ്ട്. യു.എസില്‍ നിന്നുള്ള ഉല്‍ക്കാശില വിദഗ്ദ്ധനായ ജറേഡ് കോളിന്‍സ് ആണ് വന്‍ തുക മുടക്കി ജോഷ്വയുടെ പക്കല്‍ നിന്നും ഉല്‍ക്ക വാങ്ങിയത്. യു.എസിലെ ഇന്ത്യാനപൊലീസിലുള്ള ഡോക്ടറും ഗവേഷകനുമായ ജേയ് പീറ്റെകിന് കോളിന്‍സ് ഇത് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.

ജോഷ്വായുടെ വീടിന്റെ 3 കിലോമീറ്റര്‍ അകലെയുള്ള വയലില്‍ നിന്നും മൂന്ന് ഉല്‍ക്കാശിലകള്‍ കൂടി കണ്ടെത്തിയിരുന്നു. ഓഗസ്റ്റില്‍ 4.6 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഉല്‍ക്കയുടെ 200ഓളം ഭാഗങ്ങള്‍ ബ്രസീലിലെ ഫിലോമിനയില്‍ തകര്‍ന്നുവീണിരുന്നു. കൂട്ടത്തിലെ ഭീമനായ 40 കിലോ ഭാരമുള്ള ഉല്‍ക്കാശിലയ്ക്ക് 20,000 പൗണ്ടിലേറെ മൂല്യമുണ്ടായിരുന്നു.

Next Post

ലോകത്തിലെ ഏറ്റവും കടുപ്പറേിയ ലോക്ഡൗണ്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗത്ത് ഓസ്‌ട്രേലിയ

Thu Nov 19 , 2020
അഡ്‌ലെയ്ഡ്: ലോകത്തിലെ ഏറ്റവും കടുപ്പറേിയ ലോക്ഡൗണ്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗത്ത് ഓസ്‌ട്രേലിയ. കോവിഡിനെ പ്രതിരോധിക്കാന്‍ വ്യാഴാഴ്ച മുതലാണ് കടുത്ത നിയന്ത്രണങ്ങളോടെ തെക്കന്‍ ഓസ്‌ട്രേലിയ ലോക്ഡൗണ്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. ഔട്ട്‌ഡോര്‍ വ്യായാമവും, നായയേും കൊണ്ടുള്ള നടത്തവും ഉള്‍പ്പെടെ ഇവിടെ നിരോധിച്ചു കഴിഞ്ഞു. ആറ് ദിവസത്തേക്ക് ഓരോ ദിവസവും ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമുള്ളു. അതും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം. തെക്കന്‍ ഓസ്‌ട്രേലിയയിലെ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കഫേകള്‍, റെസ്‌റ്റോറന്റുകള്‍ […]

Breaking News

error: Content is protected !!