അതിഥി

-സൽ‍മ ജസീർ-

അദൃശ്യനാൽ തീർത്ത തടവറയിലാണ്
ഞാനെന്നൂറ്റം കൊണ്ടവരിന്ന്
ജീർണിച്ചു പോയോ
ചേല വലിച്ചൂരി പാരിൻ രക്ത-
മൂറ്റി കുടിച്ച ഇരുകാലികളൊക്കെയും?
പൊരുതി നേടിയതത്രയും
അയവിറങ്ങുകയാണോ

കൈക്കുമ്പിളിനിപ്പുറം നിറയുന്ന
എത്രയോ നഗ്‌ന സത്യങ്ങൾ
കുമിയാൻ വെമ്പിയ ഹൃദയമെന്തേ ഓർക്കാൻ ശ്രമിച്ചീല

ഞാനെന്ന ഭാവം വ്രണപ്പെടാതെ
എത്രയോ കറുത്ത ചെയ്തികൾ
നിന്റെ മുലപ്പാലിൽ
വിഷം കലർത്തിയവരത്രയും
ഇന്ന് കാലത്തിന്റെ
ഇരുമ്പഴികൾക്കുള്ളിലാണ്

നഗ്‌ന നേത്രങ്ങൾക്കദ്ര്യശ്യമായ്
നിന്റെ ഞരമ്പു കളിലൊഴുക്ക് നിലയ്പ്പിക്കുവാൻ ഇരുട്ടിൽ വെളിച്ചം തീർക്കുന്നവനെത്രയോ എളുപ്പം
നമ്മളീ വീടിന്നതിഥികൾ മാത്രം

Next Post

സാമ്പത്തിക നില​ മെച്ചപ്പെട്ടാല്‍ വാറ്റ് 15 ശതമാനമായി​ വര്‍ധിപ്പിച്ച നടപടി​ പുനഃപരിശോധിക്കും​

Fri Nov 20 , 2020
ജിദ്ദ: സാമ്ബത്തിക നില​ മെച്ചപ്പെട്ടാല്‍ വാറ്റ് 15 ശതമാനമായി​ വര്‍ധിപ്പിച്ച നടപടി​ പുനഃപരിശോധിക്കുമെന്ന്​ സൗദി വാര്‍ത്താവിതരണ ആക്​ടിങ്​ മന്ത്രി ഡോ. മാജിദ്​ അല്‍ഖസബി പറഞ്ഞു. മൂല്യവര്‍ധിത നികുതി ഇൗ വര്‍ഷം ജൂലൈ ഒന്ന്​ മുതല്‍ വര്‍ധിപ്പിച്ച നടപടി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. കിരീടാവകാശി അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ശമ്ബളത്തെയും ജനങ്ങള്‍ക്കുള്ള മറ്റ്​ ആനുകൂല്യങ്ങളെയും ബാധിക്കാതിരിക്കിരിക്കാനാണ്​ വാറ്റ്​ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്​.താരതമ്യേന പ്രയാസം കുറഞ്ഞ നടപടിയെന്നനിലയിലാണ്​ ആ തീരുമാനം […]

You May Like

Breaking News

error: Content is protected !!