ഇക്ബാല്‍ പുതിയകത്തിന്‍റെ ആകസ്മിക മരണം യു.കെ. യിലെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി

യു.കെ യിലെ മലയാളി സമൂഹത്തെ ദുഖത്തിലഴ്ത്തി മറ്റൊരു ആകസ്മിക മരണം കൂടി. ലണ്ടനിലെ വെംബ്ലിയില്‍ താമസിക്കുന്ന ഇക്ബാല്‍ പുതിയകത്ത് (56) ആണ് ഇന്ന് ഉച്ചക്ക് മരണപ്പെട്ടത്. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഇക്ബാലിന് ഇന്ന് രാവിലെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിനു ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത്‌ .

ഡോര്‍ചസ്ടര്‍ ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും ആഴ്ചകളായി ശ്വാസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണം കോവിഡുമായി ബന്ധപ്പെട്ടാണോ എന്ന് അറിവായിട്ടില്ല.

മയ്യിത്ത് പീസ്‌ ഓഫ് ഗാര്‍ഡന്‍ ഖബറിസ്സ്ഥാനില്‍ മറവടക്കും. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
സമസ്ത ലണ്ടന്‍ കല്ച്ചരല്‍ സെന്‍റര്‍ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇദ്ദേഹം, സമസ്തയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാനിദ്ധ്യമായിരുന്നു.

Next Post

കൊറോണ : കേരളത്തെ പ്രശംസകള്‍ കൊണ്ട് മൂടി ബ്രയാന്‍ ലോക്ക് വുഡ്

Mon Apr 6 , 2020
കേരളത്തിന്‍റെ കൊറോണ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ പ്രശംസകള്‍ കൊണ്ട് മൂടി ബ്രിട്ടീഷ്‌ ടൂറിസ്റ്റ് ബ്രയാന്‍ ലോക്ക് വുഡ്. കേരളത്തിലേക്കുള്ള യാത്രയില്‍ കഴിഞ്ഞ മാസമാണ് 57 കാരനായ ബ്രിയാന് കൊറോണ വൈറസ് ബാധയേറ്റത്. ഏതാനും ആഴ്ചകളായി ഇദ്ദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരൂന്നു. കേരളത്തേക്കാള്‍ മികച്ച ചികിത്സ യു.കെ യില്‍ ലഭിക്കുമോയെന്ന് സംശയിക്കന്നതായി അദ്ദേഹം പറഞ്ഞു.

You May Like

Breaking News

error: Content is protected !!