ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ല്‍ കു​ടു​ങ്ങി പ​ണം ന​ഷ്​​ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു

മനാമ: ഒാ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ല്‍ കു​ടു​ങ്ങി പ​ണം ന​ഷ്​​ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ല്‍ എ​ത്തു​ന്ന പ​രാ​തി​ക​ള്‍ ത​ന്നെ ഇ​തി​ന്​ തെ​ളി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി പേ​രാ​ണ്​ ഒാ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രാ​തി ന​ല്‍​കി​യ​ത്. ചെ​റി​യ തു​ക മു​ത​ല്‍ വ​ന്‍ തു​ക വ​രെ ന​ഷ്​​ട​മാ​കു​ന്ന​വ​ര്‍ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

പ്ര​മു​ഖ മൊ​ബൈ​ല്‍ ക​മ്ബ​നി​യി​ല്‍​നി​ന്ന്​ വി​ളി​ക്കു​ന്നു എ​ന്ന പേ​രി​ല്‍ വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ്​ ന​ട​ക്കു​ന്നു​ണ്ട്. സി.​പി.​ആ​ര്‍ വി​വ​ര​ങ്ങ​ള്‍ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​യി​രി​ക്കും ആ​വ​ശ്യ​പ്പെ​ടു​ക.

ലോ​ട്ട​റി അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ണം കൈ​മാ​റു​ന്ന​തി​ന്​ സി.​പി.​ആ​ര്‍ ന​മ്ബ​ര്‍ ന​ല്‍​ക​ണ​മെ​ന്നും ത​ട്ടി​പ്പു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടും. സി.​പി.​ആ​ര്‍ ന​ല്‍​കി​യാ​ല്‍ അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം ന​ഷ്​​ട​മാ​കു​മെ​ന്നു​റ​പ്പ്. ഇ​ത്ത​ര​ത്തി​ല്‍ ദി​വ​സ​വും നി​ര​വ​ധി പ​രാ​തി​ക​ളാ​ണ്​ അ​ധി​കൃ​ത​ര്‍​ക്ക്​ ല​ഭി​ക്കു​ന്ന​ത്.

മു​മ്ബ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ള്‍, ഒ.​ടി.​പി തു​ട​ങ്ങി​യ​വ​യാ​ണ്​ ത​ട്ടി​പ്പു​കാ​ര്‍ ​ചോ​ദി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ സി.​പി.​ആ​ര്‍ ന​മ്ബ​ര്‍ മാ​ത്ര​മാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൂ​ടു​ത​ല്‍ സാ​േ​ങ്ക​തി​ക ‘മി​ക​വി’​ലേ​ക്ക്​ ത​ട്ടി​പ്പു​കാ​ര്‍ മാ​റി​യെ​ന്നാ​ണ്​ ഇ​ത്​ സൂ​ചി​പ്പി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നു​ള്ള ത​ട്ടി​പ്പു​കാ​ര്‍​ക്ക്​ ബ​ഹ്​​റൈ​നി​ല്‍​നി​ന്നു​ള്ള​വ​രു​ടെ സ​ഹാ​യ​വും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന്​ സം​ശ​യ​മു​ണ്ട്.

ആ​വ​ശ്യ​മാ​യ ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ ഇ​ര​യു​ടെ പ​ക്ക​ല്‍​നി​ന്ന്​ ല​ഭി​ച്ചാ​ല്‍ പ​ല ത​വ​ണ​യാ​യി​ട്ടാ​ണ്​ അ​ധി​ക കേ​സു​ക​ളി​ലും പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​ത്. 10 മി​നി​റ്റി​നു​ള്ളി​ല്‍ ഇ​ത്​ ന​ട​ന്നു​ക​ഴി​ഞ്ഞി​രി​ക്കും. വി​ദ്യാ​സ​മ്ബ​ന്ന​രാ​യ ആ​ളു​ക​ളാ​ണ്​ ത​ട്ടി​പ്പി​ല്‍ കു​ടു​ങ്ങു​ന്ന​വ​രി​ല്‍ അ​ധി​ക​വും. നി​ര​വ​ധി മ​ല​യാ​ളി​ക​ളും ഒാ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​കാ​രു​ടെ കെ​ണി​യി​ല്‍​പെ​ട്ടി​ട്ടു​ണ്ട്.

ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ബാ​ങ്കി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​ണ്​ ആ​ദ്യം വേ​ണ്ട​ത്. തു​ട​ര്‍​ന്ന്​ സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള 992 എ​ന്ന ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌​ പ​രാ​തി​പ്പെ​ട​ണം. അ​വ​ര്‍ അ​റി​യി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്‌​ അ​ദ്​​ലി​യ​യി​ലെ സി.​െ​എ.​ഡി ഒാ​ഫി​സി​ല്‍ എ​ത്തി ബാ​ങ്ക്​ സ്​​റ്റേ​റ്റ്​​മെന്‍റ്, സി.​പി.​ആ​ര്‍ എ​ന്നി​വ സ​ഹി​തം പ​രാ​തി ന​ല്‍​കാ​വു​ന്ന​താ​ണ്.

പ​ല​​പ്പോ​ഴും ആ​ളു​ക​ള്‍ പ​രാ​തി​പ്പെ​ടാ​ന്‍ മ​ടി​ക്കു​ന്ന​താ​ണ്​​ ത​ട്ടി​പ്പു​കാ​ര്‍​ക്ക്​ സ​ഹാ​യ​മാ​കു​ന്ന​തെ​ന്ന്​ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ബൂ​ബ​ക്ക​ര്‍ ഇ​രി​ങ്ങ​ണ്ണൂ​ര്‍ പ​റ​ഞ്ഞു. നാ​ണ​ക്കേ​ട്​ കാ​ര​ണ​മാ​ണ്​ പ​ല​രും ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം പു​റ​ത്തു​പ​റ​യാ​ന്‍ മ​ടി​ക്കു​ന്ന​ത്. ഒ​രു മ​ടി​യും വി​ചാ​രി​ക്കാ​തെ പ​രാ​തി ന​ല്‍​കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഒാ​ര്‍​മി​പ്പി​ക്കു​ന്നു. ഏ​ത്​ ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കാ​നും ത​ട്ടി​പ്പു​കാ​രു​ടെ അ​ടു​ത്ത്​ ആ​ളു​ക​ളു​ണ്ട്. ഇ​ര​യോ​ട്​ ഏ​ത്​ ഭാ​ഷ​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ ആ​ദ്യം ത​ന്നെ ചോ​ദി​ക്കും. ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലു​മൊ​ക്കെ സം​സാ​രി​ക്കാ​ന്‍ ആ​ളു​ക​ള്‍ റെ​ഡി​യാ​ണ്.

സം​ശ​യ​ക​ര​മാ​യ കോ​ളു​ക​ള്‍ വ​ന്നാ​ല്‍ എ​ടു​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്​ പ്ര​തി​വി​ധി. സി.​പി.​ആ​ര്‍ ന​മ്ബ​ര്‍, ഒ.​ടി.​പി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ആ​ര്‍​ക്കും ന​ല്‍​കാ​തി​രി​ക്കാ​നും ​ശ്ര​ദ്ധി​ക്ക​ണം. ബാ​ങ്കു​ക​ളോ മൊ​ബൈ​ല്‍ ക​മ്ബ​നി​ക​ളോ ഇ​ത്ത​രം വി​വ​ര​ങ്ങ​ള്‍ ഫോ​ണി​ലൂ​ടെ​യോ എ​സ്.​എം.​എ​സ്​ വ​ഴി​യോ വാ​ട്​​സാ​പ്പി​ലൂ​ടെ​യോ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ല. വി​ദേ​ശ​ത്തു​നി​ന്നു​ള്ള ന​മ്ബ​റു​ക​ളി​ല്‍​നി​ന്നും ബ​ഹ്​​റൈ​ന്‍ ന​മ്ബ​റി​ല്‍​നി​ന്നും ത​ട്ടി​പ്പു​കാ​ര്‍ വി​ളി​ക്കാ​റു​ണ്ട്. അ​തി​നാ​ല്‍, തി​ക​ഞ്ഞ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ക​യാ​ണ്​ പോം​വ​ഴി.

Next Post

ദുബൈ-ഷാര്‍ജ യാത്രക്കാരുടെ ഗതാഗതം കൂടുതല്‍ സുഗമമാക്കിക്കൊണ്ട് മിർദിഫ്​ സിറ്റി സെൻററിന്​ സമീപത്തെ റോഡുകൾ ഇന്ന്​ തുറക്കും

Fri Nov 20 , 2020
ദുബൈ: ദുബൈ-ഷാര്‍ജ യാത്രക്കാരുടെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന് വീതികൂട്ടിയ റോഡുകളും പാലങ്ങളും ഇന്ന്​ തുറക്കും. മിര്‍ദിഫ്​ സിറ്റി സെന്‍ററിന് സമീപത്തെ അല്‍ റെബത്ത്​-ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ റോഡാണ്​ നവീകരിച്ചതെന്ന്​ റോഡ്​ ആന്‍ഡ്​ ട്രാന്‍സ്​പോര്‍ട്ട്​ അതോറിറ്റി അറിയിച്ചു. ​അല്‍ റെബത്ത്​, ട്രിപ്പോളി സ്​ട്രീറ്റ്​ എന്നിവിടങ്ങളിലേക്കുള്ള പാതയില്‍ ഒരു വരികൂടി ചേര്‍ത്തിട്ടുണ്ട്​. ഈ ഭാ​ഗത്തെ പാലങ്ങള്‍ വീതികൂട്ടി. ട്രിപളി സ്​ട്രീറ്റ്​, ശൈഖ്​ സായിദ്​ ബിന്‍ ഹംദാന്‍ ആല്‍ നഹ്​യാന്‍ റോഡ്​, എമിറേറ്റ്​സ്​ […]

You May Like

Breaking News

error: Content is protected !!