ദുബൈ-ഷാര്‍ജ യാത്രക്കാരുടെ ഗതാഗതം കൂടുതല്‍ സുഗമമാക്കിക്കൊണ്ട് മിർദിഫ്​ സിറ്റി സെൻററിന്​ സമീപത്തെ റോഡുകൾ ഇന്ന്​ തുറക്കും

ദുബൈ: ദുബൈ-ഷാര്‍ജ യാത്രക്കാരുടെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന് വീതികൂട്ടിയ റോഡുകളും പാലങ്ങളും ഇന്ന്​ തുറക്കും. മിര്‍ദിഫ്​ സിറ്റി സെന്‍ററിന് സമീപത്തെ അല്‍ റെബത്ത്​-ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ റോഡാണ്​ നവീകരിച്ചതെന്ന്​ റോഡ്​ ആന്‍ഡ്​ ട്രാന്‍സ്​പോര്‍ട്ട്​ അതോറിറ്റി അറിയിച്ചു. ​അല്‍ റെബത്ത്​, ട്രിപ്പോളി സ്​ട്രീറ്റ്​ എന്നിവിടങ്ങളിലേക്കുള്ള പാതയില്‍ ഒരു വരികൂടി ചേര്‍ത്തിട്ടുണ്ട്​.

ഈ ഭാ​ഗത്തെ പാലങ്ങള്‍ വീതികൂട്ടി. ട്രിപളി സ്​ട്രീറ്റ്​, ശൈഖ്​ സായിദ്​ ബിന്‍ ഹംദാന്‍ ആല്‍ നഹ്​യാന്‍ റോഡ്​, എമിറേറ്റ്​സ്​ റോഡ്​, നൂക്​ഷോട്ട്​ സ്​ട്രീറ്റ് തുടങ്ങിയ ഭാഗങ്ങളിലെ പാലങ്ങളും റോഡുകളും നേരത്തേ തന്നെ വികസിപ്പിച്ചിരുന്നു. ഇത്​ കൂ​ടാതെയാണ്​ കൂടുതല്‍ ലൈനുകള്‍ കൂട്ടി​േചര്‍ത്തത്​.

Next Post

പാഴ്‌വസ്​തുക്കളായി ഈ ഭൂമിയില്‍ ഒന്നും തന്നെ ഇല്ലെന്ന് തെളിയിച്ചുകൊണ്ട് ഷാർജയിലൊരു അടിപൊളി പാർക്ക്

Fri Nov 20 , 2020
ഷാര്‍ജ: പാഴ്‌വസ്​തുക്കളായി ഈ ഭൂമിയില്‍ ഒന്നും തന്നെ ഇല്ലെന്നും, ഒരിക്കല്‍ ഉപയോഗം കഴിഞ്ഞ വസ്​തുവിന് പലതായി മാറാന്‍ കഴിയുമെന്നും ക്രിയാത്മകമായി കാണിച്ചു തന്നിട്ടുണ്ട് അറബ് സംസ്​കൃതിയുടെ തലസ്ഥാനമായ ഷാര്‍ജ. ഉപേക്ഷിച്ച കാര്‍ ഭാഗങ്ങളും മറ്റ് പുനരുപയോഗ ചരക്കുകളും കൊണ്ട് നിര്‍മിച്ച പാര്‍ക്ക് ഷാര്‍ജയില്‍ തുറന്നു. വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും മറ്റും ജൈവികതയില്‍ അലിഞ്ഞുചേരുന്ന ഈ ഉദ്യാനം മിഡില്‍ ഈസ്​റ്റില്‍ ആദ്യത്തേതാണ്. ശോഭയുള്ള നിറങ്ങളില്‍ ചായം പൂശിയ ടയറുകള്‍ പ്ലാന്‍റാക്കി മാറ്റി. ചില […]

You May Like

Breaking News

error: Content is protected !!