പാഴ്‌വസ്​തുക്കളായി ഈ ഭൂമിയില്‍ ഒന്നും തന്നെ ഇല്ലെന്ന് തെളിയിച്ചുകൊണ്ട് ഷാർജയിലൊരു അടിപൊളി പാർക്ക്

ഷാര്‍ജ: പാഴ്‌വസ്​തുക്കളായി ഈ ഭൂമിയില്‍ ഒന്നും തന്നെ ഇല്ലെന്നും, ഒരിക്കല്‍ ഉപയോഗം കഴിഞ്ഞ വസ്​തുവിന് പലതായി മാറാന്‍ കഴിയുമെന്നും ക്രിയാത്മകമായി കാണിച്ചു തന്നിട്ടുണ്ട് അറബ് സംസ്​കൃതിയുടെ തലസ്ഥാനമായ ഷാര്‍ജ. ഉപേക്ഷിച്ച കാര്‍ ഭാഗങ്ങളും മറ്റ് പുനരുപയോഗ ചരക്കുകളും കൊണ്ട് നിര്‍മിച്ച പാര്‍ക്ക് ഷാര്‍ജയില്‍ തുറന്നു. വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും മറ്റും ജൈവികതയില്‍ അലിഞ്ഞുചേരുന്ന ഈ ഉദ്യാനം മിഡില്‍ ഈസ്​റ്റില്‍ ആദ്യത്തേതാണ്.

ശോഭയുള്ള നിറങ്ങളില്‍ ചായം പൂശിയ ടയറുകള്‍ പ്ലാന്‍റാക്കി മാറ്റി. ചില ഇന്ധന ടാങ്കുകള്‍ കൃത്രിമ കുളത്തി​െന്‍റ ഫില്‍ട്ടറായി പുനര്‍നിര്‍മിച്ചു. മരത്തില്‍ കടഞ്ഞെടുത്ത ബെഞ്ചുകള്‍, ഇന്ധന ഇഞ്ചക്റ്റര്‍ കൊണ്ടു തീര്‍ത്ത ജലധാര, അലങ്കാര മത്സ്യങ്ങളുടെ ആവാസ കേന്ദ്രമായി മനുഷ്യനിര്‍മിതമായ ചെറിയ കുളം എന്നിവയും കാണാം. പാര്‍ക്കി​െന്‍റ മധ്യത്തില്‍ ജലധാര ഉണ്ടാക്കാന്‍ വാഹന എക്‌സ്‌ഹോസ്​റ്ററാണ് ഉപയോഗിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും നവീകരണ സംസ്​കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാണ് സവിശേഷമായ മിനി പാര്‍ക്കെന്ന് നഗരസഭ ഡയറക്​ടര്‍ താബിത് സലീം അല്‍ താരിഫി പറഞ്ഞു.

Next Post

ഹാന്‍ഡ് ബാഗേജ് പരിശോധനയ്ക്കായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്ക്രീനിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി

Fri Nov 20 , 2020
ദോഹ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് പരിശോധനയ്ക്കായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്ക്രീനിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ബാഗേജിനുള്ളിലുള്ളവയുടെ നൂറില്‍ പരം ത്രീഡി ചിത്രങ്ങള്‍ സെക്കന്‍റുകള്‍ കൊണ്ട് ഒപ്പിയെടുക്കാന്‍ കഴിയുന്ന അത്യാധുനിക എക്സ്റേ മെഷീനുകളാണ് പുതുതായി സ്ഥാപിച്ചത്. ബാഗേജ് പരിശോധന കൂടുതല്‍ വേഗതയും കൃത്യതയുമുള്ളതാക്കുകയും കള്ളക്കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണമായി തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക് പോയിന്‍റുകളില്‍ പുതിയ കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി എക്സ്റേ […]

Breaking News

error: Content is protected !!