ഹാന്‍ഡ് ബാഗേജ് പരിശോധനയ്ക്കായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്ക്രീനിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി

ദോഹ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് പരിശോധനയ്ക്കായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്ക്രീനിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ബാഗേജിനുള്ളിലുള്ളവയുടെ നൂറില്‍ പരം ത്രീഡി ചിത്രങ്ങള്‍ സെക്കന്‍റുകള്‍ കൊണ്ട് ഒപ്പിയെടുക്കാന്‍ കഴിയുന്ന അത്യാധുനിക എക്സ്റേ മെഷീനുകളാണ് പുതുതായി സ്ഥാപിച്ചത്.

ബാഗേജ് പരിശോധന കൂടുതല്‍ വേഗതയും കൃത്യതയുമുള്ളതാക്കുകയും കള്ളക്കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണമായി തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക് പോയിന്‍റുകളില്‍ പുതിയ കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി എക്സ്റേ മെഷീനുകള്‍ സ്ഥാപിച്ചത്. നിമിഷ നേരം കൊണ്ട് ബാഗേജിനകത്തുള്ളവയുടെ നൂറില്‍ പരം ത്രീഡി ഫോട്ടോകള്‍ എടുക്കാന്‍ കഴിവുള്ള ഹൈ സ്കാന്‍ സിടിഎക്സ് മെഷീനാണ് പുതിയ സ്ക്രീനിങ് സംവിധാനത്തിന്‍റെ ഹൈലൈറ്റ്.

Next Post

കോവിഡിനിടയിലും പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ബുര്‍ജ്ഖലീഫ

Fri Nov 20 , 2020
ദുബൈ: കോവിഡിനിടയിലും പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ബുര്‍ജ്ഖലീഫ. ആഘോഷങ്ങളുടെ ഭാഗമായി ലൈറ്റ് ആന്‍ഡ് ലേസര്‍ ഷോയും ഒരുക്കിയും ആഘോഷിക്കുമെന്ന് ബുര്‍ജ് ഖലീഫ ഡെവലപ്പര്‍ എമാര്‍ പ്രഖ്യാപിച്ചു. എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാകും ആഘോഷങ്ങള്‍ നടക്കുക. തെര്‍മല്‍ കാമറകള്‍, സാമൂഹിക അകലം, സമ്ബര്‍ക്കരഹിത പേമെന്‍റുകള്‍, അണുമുക്തമാക്കല്‍ ഉള്‍പ്പെടെ എല്ലാ പ്രതിരോധ നടപടികളും കൈക്കൊള്ളുമെന്ന് എമാര്‍ വ്യക്തമാക്കി. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്, ദുബൈ മാള്‍ ടെറസ് എന്നിവിടങ്ങളിലെ റസ്​റ്റാറന്‍റുകളും ഹോട്ടലുകളും […]

Breaking News

error: Content is protected !!