യുകെ : വീട് വാങ്ങാൻ ആളില്ല; വീട് വിൽക്കാൻ ലോട്ടറി മോഡൽ നറുക്കെടുപ്പുമായി മലയാളി കുടുംബം !

ഡർബി : കൊറോണയും ലോക്ക് ഡൗണും തീർത്ത സാമ്പത്തിക ഞെരുക്കത്തിൽ യുകെയിലെ സമ്പദ് വ്യവസ്ഥ ഉഴലുമ്പോൾ സ്വന്തം വീട് വിൽക്കാൻ ഒരു നൂതന ആശയവുമായി ഇറങ്ങിരിക്കുകയാണ് മലയാളികളായ ശ്രീകാന്തും ഭാര്യ സൂര്യ മോളും. 170,000 പൗണ്ട് വില വരുന്ന വീട് റാഫിൾ കമ്പനിയുടെ സഹായത്തോടെയാണ് ഇവർ നറുക്കെടുപ്പിലൂടെ വില്പനക്ക് വെക്കുന്നത്.

അഞ്ചു പൗണ്ടിന്റെ അറുപതിനായിരം ടിക്കറ്റുകൾ റാഫിൾ കമ്പനി ഇവർക്ക് വേണ്ടി വിൽക്കും. വടക്കൻ ഡാർബിഷെയറിൽ താമസിക്കുന്ന ശ്രീകാന്തും കുടുംബവും കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾക്ക് വേണ്ടി പട്ടണത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറി താമസിക്കുന്നതിന് വേണ്ടിയാണ് വീട് വിൽക്കാനൊരുങ്ങിയത്. എന്നാൽ കൊറോണ വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ, പ്രതീക്ഷിച്ച വില ഇവർക്ക് വീടിന് ലഭിച്ചില്ല. കഴിഞ്ഞ അഞ്ചു മാസമായി പലരും വീട് കാണാൻ എത്തിയെങ്കിലും കച്ചവടം നടന്നില്ല. ഈ പശ്ചാത്തലത്തിലാണ് വീട് വില്പനക്ക് നറുക്കെടുപ്പ് എന്ന നൂതന ആശയത്തെക്കുറിച്ച്‌ ശ്രീകാന്തും കുടുംബവും ചിന്തിച്ചത്.

ആലപ്പുഴ സ്വദേശിയായ ശ്രീകാന്ത് ഈ വരുന്ന ക്രിസ്തുമസ് ദിനത്തിലാണ് നറുക്കെടുപ്പ് നടത്താൻ ഉദ്ദേശിക്കുന്നത്. വില്പനക്ക് വെച്ചിരിക്കുന്ന അറുപതിനായിരം ടിക്കറ്റുകളും വിറ്റു പോകുമെന്ന പ്രതീക്ഷയിലാണ് ഇവർ. എല്ലാ ടിക്കറ്റുകളും വിറ്റു പോയാൽ റാഫിൾ കമ്പനിക്ക് മുപ്പതിനായിരം പൗണ്ട് ആണ് കമ്മീഷൻ ആയി നൽകേണ്ടത്. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണത്തിലൂടെ മുഴുവൻ ടിക്കറ്റുകളും വിൽക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണി ശ്രീകാന്തും കുടുംബവും. റാഫിളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ചാരിറ്റിക്ക് നൽകാനും ഇവർക്ക് പദ്ധതിയുണ്ട്.

Next Post

രാപ്പാടികൾ കരയുമ്പോൾ

Sat Nov 21 , 2020
-സൽമ ജസീർ- മഴയുടെ ഇരമ്പൽ കൂടി കൂടി വന്നു. അകലെ ക്ലോക് ടവറിൽ മണി 12 മുഴങ്ങി കഴിഞ്ഞു. തിരിഞ്ഞും മറിഞ്ഞും കിടന്നു, ഉറക്കം വരുന്നതേയില്ല.മനസ്സിന്റെ ചെപ്പിനുള്ളിൽ ആകെ കൂടി ഒരു വിങ്ങൽ, ഓർമ്മകളുടെ കൂടാരത്തിനുള്ളിൽ കലപില ശബ്ദം. ആകെ കൂടി ഒരു അസ്വസ്ഥത കടന്നു കൂടിയിട്ട് ദിവസങ്ങൾ ഏറേ ആയിരിക്കുന്നു.തന്നെ ഏതോ അസ്വസ്ഥതയുടെ നിഴൽ നിശബ്‌ദം പിന്തുടരുന്നുണ്ടായിരുന്നു. നഗരത്തിലെ ആഹ്ലാദതിമിർ പ്പിന്റെ സ്വരങ്ങൾ നിലച്ചു കഴിഞ്ഞിരിക്കുന്നു. ഇടയ്ക്കിടെ വാഹനത്തിന്റെ […]

Breaking News

error: Content is protected !!