യുകെ : ഓക്‌സ്ഫഡ് വാക്‌സിനും വിജയകരം; പ്രായമായവരിലും ഫലപ്രദമെന്ന് റിപ്പോര്‍ട്ട് !

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്ന് ഓക്സ്ഫഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ലണ്ടൻ : വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലിലൂടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്ന് ഓക്സ്ഫഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 70 വയസിന് മുകളിലുള്ള 240 പേരുള്‍പ്പെടെ 560 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചിരുന്നത്.

മൂന്നാംഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ വാക്സിന് ഒപ്പമെത്താന്‍ ആസ്ട്ര-ഓക്സ്ഫോര്‍ഡ് വാക്സിന് കഴിയുമോ എന്ന് അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ കഴിഞ്ഞതിന് ശേഷമേ അറിയൂ. മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ വാക്സിനും അവസാനഘട്ടത്തിലാണ്.

Next Post

യുകെ: കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിബിസി റിപ്പോർട്ട്; കേരളത്തിലെ യഥാര്‍ഥ കോവിഡ് മരണക്കണക്കുകള്‍ മറച്ചുവെച്ചുവെന്ന് റിപ്പോർട്ട് !

Sun Nov 22 , 2020
‘1997 അല്ല, ബുധനാഴ്ച വരെയുള്ള കേരളത്തിലെ കോവിഡ് മരണം 3356..!’ കേരളത്തിലെ കോവിഡ് മരണക്കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ബി.ബി.സി ലേഖനം. കേരളത്തിലെ കോവിഡ് മരണക്കണക്കുകളിലെ തെറ്റ് ചൂണ്ടിക്കാട്ടി ബി.ബി.സി ലേഖനം. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ വരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കോവിഡ് മരണങ്ങള്‍ 1997 ആണ്. എന്നാല്‍ ഈ കണക്കുകളില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ബി.സി ഇപ്പോള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെ കോവിഡ് മരണങ്ങളെക്കുറിച്ച് പഠനം നടത്തിയ സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ടിനെ […]

You May Like

Breaking News

error: Content is protected !!