ജി20 ഉച്ചകോടി: ശ്രദ്ധേയമായി വെർച്വൽ ‘ഫാമിലി ഫോ​ട്ടോ’

റിയാദ്​: ഗ്രൂപ്പ്​ 20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ഇന്ന്​ (​ശനിയാഴ്​ച) ഉച്ചക്ക്​ ആരംഭിക്കാനിരിക്കെ ലോക ശ്രദ്ധയാകര്‍ഷിച്ച്‌​ അംഗ രാജ്യങ്ങളുടെ ഭരണത്തലവന്മാരുടെയും മറ്റ്​ നേതാക്കളുടെയും വെര്‍ച്വല്‍ ‘ഫാമിലി ഫോ​േട്ടാ’. കോവിഡ പ്രതിസന്ധയില്‍ നിന്ന്​ കരകയറാന്‍ സഹായിക്കുംവിധം അതിജീവന മാര്‍ഗങ്ങള്‍ ഉരുത്തിരിയുമെന്ന്​ ലോകം ഉറ്റുനോക്കുന്ന സുപ്രധാന ദ്വിദിന ഉച്ചകോടിക്ക്​ മുന്നോടിയായി വെള്ളിയാഴ്​ച രാത്രിയില്‍ ഒരുക്കിയ അത്താഴ വിരുന്നിലാണ്​​ ലോകനേതാക്കളെ വെര്‍ച്വലായി ഒന്നിപ്പിച്ച കുടുംബ ഫോ​േട്ടാ പ്രദര്‍ശിപ്പിച്ചത്​.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ട്രമ്ബും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കം ഗ്രൂപ്പ്​ 20ലെ മുഴുവന്‍ രാജ്യങ്ങളുടെയും ഭരണത്തലവന്മാരും മറ്റ്​ ഉന്നത നേതാക്കളെയുമാണ്​​ ഫോ​േട്ടായില്‍ അണിനിരത്തിയത്​.

ഉച്ചകോടിക്കിടെ സാധാരണമായ ഇത്തരമൊരു ഒരുമിച്ചുള്ള ഫോ​േട്ടാ സെഷന്‍ കോവിഡ്​ പശ്ചാത്തലത്തില്‍ സാധ്യമല്ലാതിരിക്കെയാണ്​ വെര്‍ച്വലായി അത്​ സൃഷ്​ടിച്ചെടുത്ത്​ ആ കുറവ്​ പരിഹരിക്കുന്നത്​​.

വെള്ളിയാഴ്​ച രാത്രിയില്‍ ദറഇയ പൗരാണിക നഗരത്തിലെ സല്‍വ കൊട്ടാരത്തി​െന്‍റ ഭിത്തികളിലാണ്​ ഇൗ ജി20 കുടുംബ ഫോ​േട്ടാ തെളിഞ്ഞത്​. കോവിഡ്​ പശ്ചാത്തലത്തില്‍ ലോകനേതാക്കള്‍ക്കും മറ്റ്​ പ്രതിനിധികള്‍ക്കും റിയാദില്‍ ഉച്ചകോടിക്ക്​ നേരി​െട്ടത്താന്‍ കഴിയാത്തതിനാല്‍ എന്ന ‘ബ്രോഗ്​’ വെര്‍ച്വല്‍ പ്ലാറ്റ്​ഫോമിലാണ്​ ഇത്തവണ ഉച്ചകോടി നടക്കുന്നത്​. ശനിയാഴ്​ച വൈകീട്ട്​ നാലിന്​ നേതാക്കളെല്ലാം ഇൗ പ്ലാറ്റ്​ഫോമില്‍ അണിനിരക്കുകയും സല്‍മാന്‍ രാജാവ്​ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ഇൗ സാഹചര്യത്തില്‍ അതിന്​ മുന്നോടിയായി​ മാധ്യമപ്രവര്‍ത്തകര്‍ക്കും അതിഥികള്‍ക്കും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ക്കും വേണ്ടി വെള്ളിയാഴ്​ച രാത്രിയില്‍ ഒരു സാംസ്​കാരിക അത്താഴ വിരുന്നൊരുക്കുകയായിരുന്നു ജി20 ഉച്ചകോടി സംഘാടകര്‍. അതിലാണ്​ സല്‍മാന്‍ രാജാവിനോടൊപ്പം മറ്റ്​ ജി20 രാജ്യങ്ങളുടെ നേതാക്കന്മാരും അണിനിരന്ന ‘കുടുംബ ഫോ​േട്ടാ’ പ്രദര്‍ശിപ്പിച്ചത്​. ഉച്ചകോടിയുടെ അവസാനം അംഗരാജ്യങ്ങളുടെയെല്ലാം നേതാക്കന്മാര്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക്​ കൈകോര്‍ത്ത്​ നിരവധി ഉടമ്ബടികള്‍ ഒപ്പുവെക്കാറുണ്ട്​. അതിനൊടുവില്‍ ഒരുമിച്ചുള്ള ഫോ​േട്ടാ സെഷനും പതിവാണ്​. ഇത്തവണ അത്​ വെര്‍ച്വലായി നടക്കുന്നു എന്ന വ്യത്യാസം മാത്രം.

’21ാം നൂറ്റാണ്ടില്‍ എല്ലാവര്‍ക്കും അവസരം’ എന്ന ശീര്‍ഷകത്തിലാണ്​ ഇത്തവണത്തെ ‘ജി20’ ഉച്ചകോടി നടക്കുന്നത്​. ​ശനിയാഴ്​ച ഉച്ചക്ക്​ ആരംഭിച്ച്‌​ ഞായറാഴ്​ച ​ൈവകീട്ട്​ റിയാദ്​ പ്രഖ്യാപനത്തോടെ അവസാനിക്കുന്ന ഉച്ചകോടിക്ക്​ മുന്നോടിയായി ഇൗ വര്‍ഷം ജനുവരി മുതല്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്​ത സമഗ്രതല സ്​പര്‍ശിയായ നിരവധി സമ്മേളനങ്ങള്‍ നടന്നുകഴിഞ്ഞിരുന്നു. അതിലൂടെയെല്ലാം ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അന്തിമമായ പ്രഖ്യാപനമാണ്​ ഞായറാഴ്​ച വൈകീട്ട്​ നടക്കുക.

Next Post

അക്​ബർ ഹോളിഡേയ്​സ് ബഹ്​റൈനിൽ പ്രവർത്തനമാരംഭിച്ചു

Sat Nov 21 , 2020
മ​നാ​മ: അ​ക്​​ബ​ര്‍ ട്രാ​വ​ല്‍​സ്​ ഗ്രൂ​പ്പി​െന്‍റ ബ​ഹ്​​റൈ​നി​ലെ ആ​ദ്യ ട്രാ​വ​ല്‍ ഒാ​ഫി​സാ​യ അ​ക്​​ബ​ര്‍ ഹോ​ളി​ഡേ​യ്​​സ്​ മ​നാ​മ ഗു​ദൈ​ബി​യ​യി​ലെ അ​വ​ല്‍ പ്ലാ​സ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. സ്​​പോ​ണ്‍​സ​ര്‍ അ​ബ്​​ദു​ല്ല സ​ലേ​ഹ്​ ജ​ബ്ബാ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ക​ണ്‍​ട്രി ഹെ​ഡ്​ രാ​ജു പി​ള്ള, ഒാ​ണ്‍​ലൈ​ന്‍ ഒാ​പ​റേ​ഷ​ന്‍​സ്​ മാ​നേ​ജ​ര്‍ അ​ഹ്​​മ​ദ്​ കാ​സിം തു​ട​ങ്ങി​യ​വ​ര്‍ പ​െ​ങ്ക​ടു​ത്തു. ഗ്രൂ​പ്പി​െന്‍റ മ​ധ്യ​പൂ​ര്‍​വ​ദേ​ശ​ത്തെ 41ാമ​െ​ത്ത ശാ​ഖ​യാ​ണ്​ ഇ​ത്. ഇ​ന്ത്യ​യി​ല്‍ 200ല​ധി​കം ശാ​ഖ​ക​ളു​ള്ള അ​ക്​​ബ​ര്‍ ട്രാ​വ​ല്‍ ഗ്രൂ​പ്പി​ന്​ ഇ​റ്റ​ലി, യു.​കെ, യു.​എ​സ്.​എ, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, […]

Breaking News

error: Content is protected !!