നാ​ട്ടി​ല്‍​നി​ന്ന്​ മ​രു​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​വ​ര്‍ ജാഗ്രത; കുഴപ്പം നിങ്ങളെ കാത്തിരിക്കുന്നു !

മ​നാ​മ: നാ​ട്ടി​ല്‍​നി​ന്ന്​ മ​രു​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​വ​ര്‍ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ കു​ഴ​പ്പ​ത്തി​ല്‍​പെ​ടാ​ന്‍ സാ​ധ്യ​ത​യേ​റെ. ഇ​ങ്ങ​നെ മ​രു​ന്ന്​ കൊ​ണ്ടു​വ​ന്ന​വ​ര്‍ അ​ടു​ത്തി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യ സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.നി​ര​വ​ധി പേ​ര്‍ നാ​ട്ടി​ല്‍​നി​ന്ന്​ വ​രു​​േ​മ്ബാ​ള്‍ മ​രു​ന്ന്​ കൊ​ണ്ടു​വ​രാ​റു​ണ്ട്. സ്വ​ന്തം ആ​വ​ശ്യ​ത്തി​നു​ള്ള​തും മ​റ്റു​ള്ള​വ​ര്‍​ക്കു​വേ​ണ്ടി കൊ​ണ്ടു​വ​രു​ന്ന​തു​മു​ണ്ട്. മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ന്‍ മ​രു​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​ത്​ ന​ല്ല​താ​ണെ​ങ്കി​ലും അ​ല്‍​പം ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന​ത്​ കു​ഴ​പ്പ​ത്തി​ല്‍ ചാ​ടു​ന്ന​തി​ല്‍​നി​ന്ന്​ നി​ങ്ങ​ളെ ര​ക്ഷി​ക്കും.

നി​യ​ന്ത്രി​ത വി​ഭാ​ഗ​ത്തി​ലു​ള്ള ന്യൂ​റോ സൈ​ക്യാ​ട്രി​ക് മ​രു​ന്നു​ക​ള്‍ ബ​ഹ്​​റൈ​നി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​ത്​ അ​പ​ക​ട​ക​ര​മാ​ണ്. ഡി​പ്ര​ഷ​ന്‍, ഉ​ത്​​ക​ണ്​​ഠ രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ക്കു​ള്ള ഇ​ത്ത​രം മ​രു​ന്നു​ക​ള്‍ ​നാ​ട്ടി​ല്‍​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മാ​ണു​ള്ള​ത്​. ഇ​വ ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​ ത​ന്നെ വാ​ങ്ങു​ന്ന​താ​ണ്​ സു​ര​ക്ഷി​തം. ബ​ഹ്​​റൈ​നി​ല്‍ പി​ങ്ക്​ പ്രി​സ്​​ക്രി​പ്​​ഷ​നി​ലാ​ണ്​​ ന്യൂ​റോ സൈ​ക്യാ​ട്രി​ക് മ​രു​ന്നു​ക​ള്‍ കു​റി​ച്ചു​ന​ല്‍​കു​ന്ന​ത്. അ​വ അ​ന്നു​ത​ന്നെ വാ​ങ്ങു​ക​യും വേ​ണം. പി​റ്റേ​ദി​വ​സ​ത്തേ​ക്ക്​ കു​റി​പ്പി​ന്​ കാ​ലാ​വ​ധി​യു​ണ്ടാ​കി​ല്ല. ദു​രു​പ​യോ​ഗം ത​ട​യാ​ന്‍ അ​ത്ര​മാ​ത്രം നി​യ​ന്ത്ര​ണ​ത്തോ​ടെ​യാ​ണ്​ ഇൗ ​മ​രു​ന്നു​ക​ള്‍ ഇ​വി​ടെ ന​ല്‍​കു​ന്ന​ത്. ഇ​തൊ​ന്നും അ​റി​യാ​തെ നാ​ട്ടി​ല്‍​നി​ന്ന്​ മ​രു​ന്ന്​ കൊ​ണ്ടു​വ​ന്നാ​ല്‍ പി​ടി​യി​ലാ​കു​മെ​ന്നു​റ​പ്പാ​ണ്. ഡോ​ക്​​ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ​വേ​ദ​ന​സം​ഹാ​രി മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​വ​രു​ണ്ട്. ഇ​ത്​ പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ വ​ലി​യ പ്ര​ശ്​​ന​ങ്ങ​ളി​ലേ​ക്ക്​ ന​യി​ക്കും. മ​രു​ന്ന്​ വാ​ങ്ങു​േ​മ്ബാ​ള്‍ ത​ന്നെ നി​യ​ന്ത്രി​ത വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണോ​യെ​ന്ന്​ അ​ന്വേ​ഷി​ച്ച്‌​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്​ ന​ല്ല​താ​ണ്.

ബ​ഹ്​​റൈ​നി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​ന്ന മ​രു​ന്ന​ു​ക​ള്‍ സം​ബ​ന്ധി​ച്ച്‌​ സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ ഇൗ ​രം​ഗ​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രെ​​യോ ഡോ​ക്​​ട​ര്‍​മാ​രെ​യോ ബ​ന്ധ​പ്പെ​ട്ട്​ ഉ​റ​പ്പു​വ​രു​ത്ത​ണം.പ്ര​മേ​ഹം, ര​ക്​​ത​സ​മ്മ​ര്‍​ദം പോ​ലു​ള്ള അ​സു​ഖ​ങ്ങ​ളു​ടെ മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​വ​രാ​മെ​ങ്കി​ലും കൂ​ടു​ത​ല്‍ അ​ള​വി​ല്‍ ആ​യാ​ലും പ്ര​ശ്​​ന​മാ​ണ്. ഡോ​ക്​​ട​റു​ടെ കു​റി​പ്പും ബി​ല്ലും സ​ഹി​തം വേ​ണം ഇ​വ കൊ​ണ്ടു​വ​രാ​ന്‍.

ഇ​ത്​ ര​ണ്ടു​മി​ല്ലാ​തെ മ​രു​ന്നു കൊ​ണ്ടു​വ​ന്നാ​ല്‍ കു​ഴ​പ്പ​ത്തി​ലാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ബ​ഹ്​​റൈ​നി​ല്‍​നി​ന്നു​ള്ള ഡോ​ക്​​ട​റു​ടെ കു​റി​പ്പ​ടി​യ​നു​സ​രി​ച്ചാ​ണ്​ മ​രു​ന്ന്​ നാ​ട്ടി​ല്‍​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​തെ​ങ്കി​ല്‍ അ​ത്​ നാ​ട്ടി​ല്‍​നി​ന്ന്​ പ്രി​ന്‍​റ്​ എ​ടു​ത്ത്​ സൂ​ക്ഷി​ക്കു​ന്ന​ത്​ ന​ല്ല​താ​യി​രി​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ്ര​ശ്​​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഇൗ ​മു​ന്‍​ക​രു​ത​ല്‍ സ​ഹാ​യി​ക്കും.നാ​ട്ടി​ല്‍​നി​ന്ന്​ വേ​റൊ​രാ​ള്‍ വാ​ങ്ങി​ത്ത​രു​ന്ന മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തും ക​രു​ത​ലോ​ടെ വേ​ണം. ഏ​തെ​ങ്കി​ലും ഫാ​ര്‍​മ​സി​സ്​​റ്റി​നെ കാ​ണി​ച്ച്‌​ ​വി​ദേ​ശ​ത്തേ​ക്ക്​ കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​ന്ന​താ​ണോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം.

മ​റ്റൊ​രാ​ള്‍ ഏ​ല്‍​പി​ക്കു​ന്ന മ​രു​ന്ന്​ ബോ​ട്ടി​ലി​നു​ള്ളി​ല്‍ മ​രു​ന്നി​ന്​ പ​ക​രം നി​രോ​ധി​ത വ​സ്​​തു​ക്ക​ളാ​ണ്​ ഉ​ള്ള​തെ​ങ്കി​ല്‍ കൊ​ണ്ടു​വ​രു​ന്ന​യാ​ള്‍​ക്കാ​യി​രി​ക്കും പി​ടി വീ​ഴു​ക. അ​തി​നാ​ല്‍, മ​റ്റു​ള്ള​വ​ര്‍ ത​രു​ന്ന മ​രു​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​തി​നു​ മു​മ്ബ്​ ര​ണ്ടു​വ​ട്ടം ചി​ന്തി​ക്ക​ണം.വി​ദേ​ശ​ത്തേ​ക്ക്​ കൊ​ണ്ടു​വ​രാ​ന്‍ അ​നു​വാ​ദ​മു​ള്ള മ​രു​ന്നു​ക​ള്‍ പ​ര​മാ​വ​ധി ആ​റു​ മാ​സ​ത്തേ​ക്കു​ള്ള​ത്​ ക​രു​തു​ന്ന​താ​യി​രി​ക്കും ഉ​ചി​തം. പ​രി​ധി​യി​ല​ധി​കം മ​രു​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കാം.കോ​വി​ഡ്​ കാ​ല​ത്ത്​ ബ​ഹ്​​റൈ​നി​ലെ പ്ര​വാ​സി​ക​ള്‍​ക്ക്​ അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ നോ​ര്‍​ക്ക​യു​ടെ കീ​ഴി​ല്‍ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. മ​രു​ന്നു​ക​ള്‍ സം​ബ​ന്ധി​ച്ച്‌​ ഇൗ ​ക​മ്മി​റ്റി​യു​ടെ ഉ​പ​ദേ​ശ​വും തേ​ടാം. ​ഫോ​ണ്‍: 3838 4504 (റ​ഫീ​ഖ്​ അ​ബ്​​ദു​ല്ല)

Next Post

ലോകകപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും നൂതന പതിപ്പിനായിരിക്കും ഖത്തറും മിഡിലീസ്​റ്റും 2022ല്‍ സാക്ഷ്യം വഹിക്കുക

Sat Nov 21 , 2020
ലോകകപ്പിെന്‍റ ചരിത്രത്തിലെ ഏറ്റവും നൂതന പതിപ്പിനായിരിക്കും ഖത്തറും മിഡിലീസ്​റ്റും 2022ല്‍ സാക്ഷ്യം വഹിക്കുക. ഓരോ സ്​റ്റേഡിയവും തമ്മില്‍ അത്യാധുനിക ഗതാഗത സംവിധാനങ്ങള്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഫുട്ബാള്‍ േപ്രമികള്‍ക്കും താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും സ്​റ്റേഡിയങ്ങളില്‍നിന്നും സ്​റ്റേഡിയങ്ങളിലേക്കുള്ള യാത്രാസമയം വളരെ കുറവായിരിക്കും. ഇത് താരങ്ങളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കും. മുന്‍ കഴിഞ്ഞ ലോകകപ്പുകളില്‍ സ്​റ്റേഡിയങ്ങളില്‍നിന്നും സ്​റ്റേഡിയങ്ങളിലേക്ക് മണിക്കൂറുകളുടെ വിമാന യാത്രകളാണുണ്ടായിരുന്നത്​. ഖത്തറില്‍ രണ്ട് സ്​റ്റേഡിയങ്ങള്‍ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 75 […]

Breaking News

error: Content is protected !!