ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഒരാളെ കൂടി എന്‍സിബി അറസ്റ്റ് ചെയ്തു

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഒരാളെ കൂടി എന്‍സിബി അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി സുഹാസ് കൃഷ്ണ ഗൗഡയാണ് അറസ്റ്റിലായത്. ഇയാള്‍ മുഹമ്മദ് അനൂപിനൊപ്പം ലഹരി കടത്തില്‍ പങ്കാളിയായെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.

അതേസമയം എന്‍ബിസി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. ഓണ്‍ലൈന്‍ വഴിയാണ് ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. നിലവില്‍ മയക്കുമരുന്ന് കേസില്‍ എന്‍സിബി ബിനീഷിനെ പ്രതിചേര്‍ത്തിട്ടില്ലെന്നാണ് വിവരം. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്‍റെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ അബ്ദുല്‍ ലത്തീഫിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നേരത്തെ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന ലത്തീഫ് ഇന്ന് രാവിലെയാണ് ബെംഗളൂരു ഇഡി ഓഫീസില്‍ ഹാജരായത്.

Next Post

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്താന്‍ ശ്രമിച്ച സെക്സ് റാക്കറ്റ് പൊളിച്ച്‌ ഫ്ലോറിഡ പൊലീസ്

Sat Nov 21 , 2020
ഫ്ലോറിഡ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്താന്‍ ശ്രമിച്ച സെക്സ് റാക്കറ്റ് പൊളിച്ച്‌ ഫ്ലോറിഡയിലെ ടെല്ലഹാസി പൊലീസ്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവരും സെക്സ് റാക്കറ്റ് കണ്ണികളുമടക്കം 178 പേരാണ് അഴിക്കുള്ളിലായത്. ‘ഓപ്പറേഷന്‍ സ്റ്റോളന്‍ ഇന്നസെന്‍സ്’ എന്ന പേരില്‍ രണ്ട് വര്‍ഷമായി അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തി​െന്‍റ വിശദാംശങ്ങള്‍ കഴിഞ്ഞദിവസമാണ് ടെല്ലഹാസി പൊലീസ് മേധാവി ലോറന്‍സ് റെവെല്‍ വെളിപ്പെടുത്തിയത്. പിടിയിലായവരില്‍ കായികാധ്യാപകനും ഫ്ലോറിഡ […]

Breaking News

error: Content is protected !!