പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്താന്‍ ശ്രമിച്ച സെക്സ് റാക്കറ്റ് പൊളിച്ച്‌ ഫ്ലോറിഡ പൊലീസ്

ഫ്ലോറിഡ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്താന്‍ ശ്രമിച്ച സെക്സ് റാക്കറ്റ് പൊളിച്ച്‌ ഫ്ലോറിഡയിലെ ടെല്ലഹാസി പൊലീസ്.

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവരും സെക്സ് റാക്കറ്റ് കണ്ണികളുമടക്കം 178 പേരാണ് അഴിക്കുള്ളിലായത്. ‘ഓപ്പറേഷന്‍ സ്റ്റോളന്‍ ഇന്നസെന്‍സ്’ എന്ന പേരില്‍ രണ്ട് വര്‍ഷമായി അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തി​െന്‍റ വിശദാംശങ്ങള്‍ കഴിഞ്ഞദിവസമാണ് ടെല്ലഹാസി പൊലീസ് മേധാവി ലോറന്‍സ് റെവെല്‍ വെളിപ്പെടുത്തിയത്.

പിടിയിലായവരില്‍ കായികാധ്യാപകനും ഫ്ലോറിഡ സ്റ്റേറ്റ് യൂനിവേഴ്സിറ്റി അത്ലറ്റിക്സിന്‍്റെ ഫണ്ട് റൈസിങ് ഓര്‍ഗനൈസേഷനായ സെമിനോള്‍ ബൂസ് റ്റേഴ്സിന്‍്റെ മുന്‍ ചെയര്‍മാനും ഉള്‍പ്പെട്ടിട്ടുണ്ട്.

13കാരിയുടെ ചിത്രങ്ങള്‍ ഒരു പെണ്‍വാണിഭ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ടെല്ലഹാസി പൊലീസ് സ്പെഷല്‍ വിക്ടിംസ് യൂനിറ്റ് വിശദമായ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സെക്സ് റാക്കറ്റില്‍നിന്ന് മോചിപ്പിക്കുകയും പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവര്‍, സെക്സ് റാക്കറ്റിലെ ഇടനിലക്കാര്‍, കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചവര്‍ തുടങ്ങിയവരാണ് കുടുങ്ങിയത്. മിക്ക ഇടപാടുകളുടെയും ഇടനിലക്കാരായ സ്ത്രീകളും പൊലീസി​െന്‍റ വലയിലായിട്ടുണ്ട്.

എസ്.എം.എസ്, ഫേസ്ബുക്ക്, മറ്റ് ആപ്പുകള്‍ എന്നിവ മുഖേനെയാണ് സെക്സ് റാക്കറ്റ് നടത്തിപ്പുകാര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ അപ്പാര്‍ട്ട്മെന്‍റുകളിലും ഹോട്ടലുകളിലും വെച്ചാണ് പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കിയിരുന്നത്.

പോലീസ് മോചിപ്പിച്ച പെണ്‍കുട്ടി 13 വയസ് തികയുന്നതിന് മുമ്ബേ റാക്കറ്റി​െന്‍റ കെണിയില്‍പ്പെട്ടതാണ്. ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായും ലോറന്‍സ് റെവെല്‍ പറഞ്ഞു. അതിഭീകര അനുഭവങ്ങളിലൂടെ കടന്നുപോയ പെണ്‍കുട്ടി ശാരീരിക-മാനസികാരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Next Post

നവംബര്‍ 26 ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ്

Sat Nov 21 , 2020
തിരുവനന്തപുരം: നവംബര്‍ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അതേസമയം പാല്, പത്രം, ടൂറിസം ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ല. സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് ഐഎന്‍ടിയുസി, സിഐടിയു […]

You May Like

Breaking News

error: Content is protected !!