നവംബര്‍ 26 ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ്

തിരുവനന്തപുരം: നവംബര്‍ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ അതേസമയം പാല്, പത്രം, ടൂറിസം ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ല. സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിക്കുകയുണ്ടായി.

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് ഐഎന്‍ടിയുസി, സിഐടിയു , എഐടിയുസി അടക്കമുള്ള 10 സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Next Post

ശ്മശാനങ്ങള്‍ നിറയുന്നു; രണ്ടാഴ്ചയ്ക്കിടെ ദഹിപ്പിച്ചത് നൂറിലധികം മൃതദേഹങ്ങള്‍

Sat Nov 21 , 2020
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ നിന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ചിതകള്‍ നിരന്തരം കത്തിയമരുകയാണ്. ഓരോ മിനിറ്റിലും ആംബുലന്‍സുകളുടെ ശബ്ദം മുഴങ്ങുന്നു. ടോക്കണുകള്‍ അനുസരിച്ചാണ് മൃതദേഹം ദഹിപ്പിക്കുന്നത്. കൊവിഡ് മൂലം മരിച്ചയാളെ ദഹിപ്പിക്കാന്‍ ശ്മശാനത്തിന് പുറത്ത് ആംബുലന്‍സില്‍ ബന്ധുക്കള്‍ കാത്തുനില്‍ക്കുന്ന കാഴ്ച കാണാം. ഡല്‍ഹിയിലെ പ്രധാന ശ്മശാന കേന്ദ്രമായ നിഗംബോഥ് ഘട്ട് ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് ഭീതിജനകമായ ഈ കാഴ്ച. കഴിഞ്ഞ രണ്ടാഴ്ചയായി നിഗംബോഥ് ഘട്ടില്‍ നൂറിലധികം മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. കൊവിഡ് ബാധിച്ച്‌ […]

You May Like

Breaking News

error: Content is protected !!