കേരളത്തില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നെന്ന വിമര്‍ശനവുമായി ബി.ബി.സി ലേഖനം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി ലേഖനം. കേരളത്തില്‍ 3356 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചെന്നും എന്നാല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് 1969 മരണങ്ങള്‍ മാത്രമേ ഔദ്യോഗികമായി കണക്കായിട്ടുള്ളൂവെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ ഏഴ് ദിനപത്രങ്ങളില്‍ നിന്നും അഞ്ച് വാര്‍ത്താ ചാനലുകളില്‍ നിന്നും ശേഖരിച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച്‌ വിശകലനം ചെയ്ത ശേഷം ഡോ. ​​അരുണ്‍ എന്‍ മാധവിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഗവേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ബിസി കണ്ടെത്തലുകള്‍.

വ്യാഴ്ച വരെ കേരളത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3356 ആണെന്നും പല മരണങ്ങളും കോവിഡ് വിഭാഗത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡോ അരുണ്‍ മാധവനെ ഉദ്ധരിച്ച്‌ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് കോവിഡ് നെഗറ്റീവ് ആയവരെ പോലും കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഒക്ടോബറില്‍ കോവിഡ് ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ അവരുടെ മരണം സര്‍ക്കാരിന്റെ കോവിഡ് മരണപ്പട്ടികയില്‍ കണ്ടില്ല,’ ഡോ അരുണ്‍ മാധവ് ബി.ബി.സി യോട് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 60365 സാമ്ബിളുകള്‍.

കേരളം ആസൂത്രിതമായി കോവിഡ് മരണ സംഖ്യ മറച്ചു വയ്ക്കുകയാണെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഒബ്സര്‍വര്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനിലെ ഉമ്മന്‍ സി കുര്യനെ ഉദ്ധരിച്ച്‌ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ നിരീക്ഷണ സംവിധാനവും സര്‍ക്കാരിനെ ഉപദേശിക്കാന്‍ വിദഗ്ധരും കേരളത്തിലുണ്ടായിട്ടും മരണ സംഖ്യ മറച്ചു വച്ചെന്നും കുര്യന്‍ കുറ്റപ്പെടുത്തുന്നജനുവരിയിലാണ് കേരളത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥിയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗികളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ മാര്‍ച്ച്‌ ആയതോടെ കേരളത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ അര ഡസന്‍ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു.

Next Post

കേന്ദ്രസർവീസിൽ എൽഡിസി, പോസ്റ്റൽ അസിസ്റ്റന്റ് ഒഴിവുകൾ; മികച്ച ശമ്പളം; അപേക്ഷ ഓൺലൈനായി; ഡിസംബർ 15 വരെ

Sat Nov 21 , 2020
ദില്ലി: കേന്ദ്ര സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്‌റ്റല്‍ അസിസ്‌റ്റന്റ്/ സോര്‍ട്ടിങ് അസിസ്‌റ്റന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷന്‍ കമ്മിഷന്‍ (എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടുക്കാര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ എണ്ണം പിന്നീട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ദേശീയ തലത്തില്‍ […]

Breaking News

error: Content is protected !!