അല്‍ ഗറാഫയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഖത്തരി കാര്‍ഷിക ഉല്‍പന്നങ്ങളുടെ മേള തുടങ്ങി

ദോഹ: അല്‍ ഗറാഫയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഖത്തരി കാര്‍ഷിക ഉല്‍പന്നങ്ങളുടെ മേള തുടങ്ങി. മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തിന്‍െറ കീഴിലുള്ള കാര്‍ഷികകാര്യവകുപ്പുമായി സഹകരിച്ചാണ്​ മേള.’ഖത്തരി ഉല്‍പന്നങ്ങള്‍ക്കാണ്​ ഞങ്ങളു​െട ആദ്യമുന്‍ഗണന’ എന്ന പ്രമേയത്തിലാണ്​ മേള. 2020 സീസണിലേക്കുള്ള ‘ഖത്തര്‍ ഫാംസ്’​, ‘പ്രീമിയം ഖത്തരി വെജിറ്റബിള്‍സ്​’ പദ്ധതികളുമായി സഹകരിച്ചാണിത്​. ദേശീയ ഭക്ഷ്യസുരക്ഷ വകുപ്പ്​ ഡയറക്​ടര്‍ മസ്​ഊദ്​ ജാറല്ലാഹ്​ അല്‍ മര്‍റി ഉദ്​ഘാടനം ചെയ്​തു.

ഖത്തര്‍ ഫാംസ്​ വകുപ്പ്​ മേധാവി അഹ്​മദ്​ ഷഹീന്‍ അല്‍ കുവാരി, മന്ത്രാലയത്തിലെ ഗൈഡന്‍സ്​ ആന്‍ഡ്​​ അഗ്രികള്‍ചര്‍ സര്‍വിസ്​ സെക്​ഷന്‍ തലവന്‍ അഹ്​മദ്​ സലിം അല്‍യാഫി, ഖത്തര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളായ മുബാറക്​ ഫറീഷ്​, ബദ്​ര്‍ അല്‍ ഹത്​മി, ലുലു മാര്‍ക്കറ്റ്​സ്​ ഡയറക്​ടര്‍ ഡോ. മുഹമ്മദ്​ അല്‍താഫ്​ തുടങ്ങിയവര്‍ ചടങ്ങില്‍ പ​ങ്കെടുത്തു. മഹാസീല്‍ പദ്ധതിയുടെ ചുമതലയുള്ള ഫാര്‍മേഴ്​സ്​ റിലേഷന്‍സ്​ വകുപ്പ്​ തലവന്‍ മുഹമ്മദ്​ ഇസ്​ മയിലും പ​ങ്കെടുത്തു. 150 ഫാമുകളാണ്​ ലുലുവിലെ മേളയില്‍ പ​ങ്കെടുക്കുന്നത്​.

വിവിധയിനം ഫ്രഷ്​ പച്ചക്കറികളാണ്​ പ്രത്യേകത. പ്രാദേശിക ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന മന്ത്രാലയത്തിന്‍െറ ലക്ഷ്യത്തി‍െന്‍റ ഭാഗമായാണ്​ മേള. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക്​ രാജ്യ​െത്ത പ്രധാന റീ​ട്ടെയ്​ല്‍ ഔട്ട്​ലറ്റുകളില്‍ അവസരം ലഭിക്കുന്നതിലൂടെ ഫാമുകള്‍ക്ക്​ തങ്ങളു​െട ഉല്‍പന്നങ്ങള്‍ വില്‍ക്കുവാനുള്ള മികച്ച അവസരമാണ്​ കൈവരുന്നത്​. ഉന്നത ഗുണനിലവാരമുള്ള പച്ചക്കറികളും പഴങ്ങളുമാണ്​ മികച്ച വിലയില്‍ മേളയിലുള്ളത്​.

ലുലുവി‍െന്‍റ ഖത്തരി ഉല്‍പന്നങ്ങളു​െട മേള രാജ്യത്തെ കാര്‍ഷിക സീസണി‍െന്‍റ പ്രഖ്യാപനം കൂടിയാണെന്ന്​ ഡയറക്​ടര്‍ ഡോ. മുഹമ്മദ്​ അല്‍താഫ​്​ പറഞ്ഞു. ഖത്തരി ഉല്‍പന്നങ്ങള്‍ക്ക്​ മികച്ച പ്രാധാന്യമാണ്​ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നല്‍കുന്നത്​. ബലദ്​ന, ഡാന്‍ഡി, ഗദീര്‍, അല്‍മഹ, ക്യു ബേക്ക്​, അത്​ബ, റവ, ക്യുഎഫ്​എം, റയ്യാന്‍, ഖത്തര്‍ പഫ്​കി, പേള്‍, ​ േഫ്ലാറ, ഗൗര്‍മെറ്റ്​, ജെറി സ്​മിത്ത്​, അഗ്രികോ ഖത്തര്‍, പാരമൗണ്ട്​ അഗ്രികോ, ഓഷ്യന്‍ ഫിഷ്​, നപോളി ബേക്കറീസ്​, അല്‍വഹ, കൊറിയന്‍ ബേക്കറീസ്​, അല്‍ മന്‍ഹാല്‍, ദാന, അക്വ ഗള്‍ഫ്​, സഫ, സിദ്​റ, ലുസൈല്‍, ദോഹ, നാപികോ തുടങ്ങിയ വിവിധ ഖത്തരി ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ക്ക്​ മികച്ച പ്രാധാന്യമാണ്​ ഇതിലൂടെ ലഭിക്കുന്നതെന്നും ലുലു അറിയിച്ചു.

Next Post

യുഎഇ; 49-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്‌ അവധി പ്രഖ്യാപിച്ചു

Sun Nov 22 , 2020
യുഎഇയുടെ 49-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്‌ പൊതു മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് പൊതു അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ചേരുമ്പോൾ ആകെ അഞ്ചു ദിവസമാണ് ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ഡിസംബര്‍ ആറ് മുതൽ ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Breaking News

error: Content is protected !!