യുഎഇ; 49-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്‌ അവധി പ്രഖ്യാപിച്ചു

യുഎഇയുടെ 49-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്‌ പൊതു മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് പൊതു അവധി പ്രഖ്യാപിച്ചത്.

വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ചേരുമ്പോൾ ആകെ അഞ്ചു ദിവസമാണ് ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ഡിസംബര്‍ ആറ് മുതൽ ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Next Post

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വന്‍ കുതിപ്പോടെ ഖത്തറിലെ വിനോദ സഞ്ചാര മേഖല

Sun Nov 22 , 2020
ദോഹ: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വന്‍ കുതിപ്പോടെ ഖത്തറിലെ വിനോദ സഞ്ചാര മേഖല. രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് ആഭ്യന്തര വിനോദസഞ്ചാര മേഖലയിലെ കുതിപ്പില്‍ പ്രധാന കാരണമായിട്ടുണ്ട്.സല്‍വാ ബീച്ച്‌ റിസോര്‍ട്ട്, സുലല്‍ വെല്‍നസ്​ റിസോര്‍ട്ട്, ഖിതൈഫാന്‍ ഐലന്‍ഡ്, ലുസൈല്‍, ദോഹ ഒയാസിസ്​, ദോഹ തുറമുഖ നവീകരണം, നഗരവികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തേക്ക് സന്ദര്‍ശകരുടെ കൂടുതല്‍ ഒഴുക്ക് പ്രതീക്ഷിക്കാം. കോവിഡ് മൂലം ഹോട്ടല്‍ വിപണി മന്ദഗതിയിലായിരുന്നു. നേരത്തേ സ്​ഥിതിവിവരണക്കണക്ക്​​ അതോറിറ്റി […]

Breaking News

error: Content is protected !!