കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വന്‍ കുതിപ്പോടെ ഖത്തറിലെ വിനോദ സഞ്ചാര മേഖല

ദോഹ: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വന്‍ കുതിപ്പോടെ ഖത്തറിലെ വിനോദ സഞ്ചാര മേഖല. രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് ആഭ്യന്തര വിനോദസഞ്ചാര മേഖലയിലെ കുതിപ്പില്‍ പ്രധാന കാരണമായിട്ടുണ്ട്.സല്‍വാ ബീച്ച്‌ റിസോര്‍ട്ട്, സുലല്‍ വെല്‍നസ്​ റിസോര്‍ട്ട്, ഖിതൈഫാന്‍ ഐലന്‍ഡ്, ലുസൈല്‍, ദോഹ ഒയാസിസ്​, ദോഹ തുറമുഖ നവീകരണം, നഗരവികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തേക്ക് സന്ദര്‍ശകരുടെ കൂടുതല്‍ ഒഴുക്ക് പ്രതീക്ഷിക്കാം.

കോവിഡ് മൂലം ഹോട്ടല്‍ വിപണി മന്ദഗതിയിലായിരുന്നു. നേരത്തേ സ്​ഥിതിവിവരണക്കണക്ക്​​ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ ഹോട്ടല്‍ ആവശ്യകത 51 ശതമാനമായി കുറഞ്ഞിരുന്നു.

വീണ്ടും വിപണി ഉണര്‍ന്നതോടെ കടല്‍കരയോട് അനുബന്ധിച്ചുള്ള ഹോട്ടലുകള്‍ക്കും ഹോട്ടല്‍ മുറികള്‍ക്കുമാണ് ആവശ്യക്കാരേറെയെന്ന് കുഷ്മാന്‍ വേക്ഫീല്‍ഡ് ഖത്തര്‍ കമ്ബനി (സി.ഡബ്ല്യൂ.ക്യൂ) വ്യക്തമാക്കുന്നു. കൂടാതെ, ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയതും ഹോട്ടലുകളിലെ ആവശ്യകത നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

Next Post

യാത്രക്കിടയില്‍ കുറഞ്ഞ സമയം തങ്ങാനും സന്ദര്‍ശിക്കാനും അനുവദിക്കുന്ന ഹ്രസ്വകാല സന്ദര്‍ശന വിസ ഒരുക്കി സൗദി അറേബ്യ

Sun Nov 22 , 2020
റിയാദ്: യാത്രക്കിടയില്‍ കുറഞ്ഞ സമയം സൗദി അറേബ്യയില്‍ തങ്ങാനും സന്ദര്‍ശിക്കാനും അനുവദിക്കുന്ന ഹ്രസ്വകാല സന്ദര്‍ശന വിസ സംവിധാനം ഒരുങ്ങിയിരിക്കുന്നു. വിമാനം, കപ്പല്‍, കര മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ഇറങ്ങാനും 48 മണിക്കൂര്‍ മുതല്‍ 96 മണിക്കൂര്‍ വരെ തങ്ങാനും അനുവദിക്കുന്ന ട്രാന്‍സിറ്റ് വിസിറ്റ് വിസകളാണ് ഒരുക്കിയിരിക്കുന്നത് ഇപ്പോള്‍. 48 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 300 റിയാലുമാണ് ഫീസ് ഈടാക്കുന്നത്. […]

Breaking News

error: Content is protected !!