യാത്രക്കിടയില്‍ കുറഞ്ഞ സമയം തങ്ങാനും സന്ദര്‍ശിക്കാനും അനുവദിക്കുന്ന ഹ്രസ്വകാല സന്ദര്‍ശന വിസ ഒരുക്കി സൗദി അറേബ്യ

റിയാദ്: യാത്രക്കിടയില്‍ കുറഞ്ഞ സമയം സൗദി അറേബ്യയില്‍ തങ്ങാനും സന്ദര്‍ശിക്കാനും അനുവദിക്കുന്ന ഹ്രസ്വകാല സന്ദര്‍ശന വിസ സംവിധാനം ഒരുങ്ങിയിരിക്കുന്നു. വിമാനം, കപ്പല്‍, കര മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ഇറങ്ങാനും 48 മണിക്കൂര്‍ മുതല്‍ 96 മണിക്കൂര്‍ വരെ തങ്ങാനും അനുവദിക്കുന്ന ട്രാന്‍സിറ്റ് വിസിറ്റ് വിസകളാണ് ഒരുക്കിയിരിക്കുന്നത് ഇപ്പോള്‍.

48 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 300 റിയാലുമാണ് ഫീസ് ഈടാക്കുന്നത്. ഇത്തരത്തില്‍ ഹ്രസ്വകാല സന്ദര്‍ശന വിസകള്‍ അനുവദിക്കാന്‍ സൗദി മന്ത്രിസഭ നേരത്തെ തീരുമാനം അറിയിക്കുകയുണ്ടായി. ആ തീരുമാനമാണ് ഇപ്പോള്‍ പ്രാബല്യത്തിലായത്. മറ്റെവിടേക്കുമുള്ള യാത്രക്കിടയില്‍ സൗദി അറേബ്യയിലിറങ്ങാനും അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ രാജ്യത്ത് സഞ്ചരിക്കാനും സാധിക്കും.

Next Post

സൗദിയില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ്

Sun Nov 22 , 2020
റിയാദ്: സൗദിയില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫെന്‍സിന്‍റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മക്ക, മദീന, ഹായില്‍, അല്‍ ജൗഫ്, കിഴക്കന്‍ പ്രവിശ്യ, ഖസീം തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ ഇടിയോടു കൂടിയ മഴ ഉണ്ടാകാനാണ് സാധ്യത. കാലാവസ്ഥാ- പരിസ്ഥിതി സംരക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിക്കുകയുണ്ടായി. അപകട സാധ്യത […]

Breaking News

error: Content is protected !!