യുകെ : 1995ൽ ഡയാന രാജകുമാരിയുമായുള്ള വിവാദ അഭിമുഖത്തെക്കുറിച്ച് ബിബിസി അന്വേഷണം ആരംഭിച്ചു !

1995-ൽ ബി.ബി.സി യിൽ സംപ്രേഷണം ചെയ്ത ഡയാന രാജകുമാരിയുടെ അഭിമുഖത്തെ ചൊല്ലി തെറ്റായ വിവാദം. തെറ്റായ വിവരങ്ങള്‍ കാണിച്ചാണ് പത്രപ്രവര്‍ത്തകനായ മാർട്ടിൻ ബഷീർ അഭിമുഖം തരപ്പെടുത്തിയത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ചാള്‍സ് രാജകുമാരനുമായുള്ള വിവഹ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ഈ അഭിമുഖം പുറത്തുവന്നതോടെയാണ് ലോകം അറിഞ്ഞത്. മുന്‍ സുപ്രീം കോടതി ജഡ്ജി ജോണ്‍ ഡൈസന്‍ ആയിരിക്കും അന്വേഷണത്തിനു നേതൃത്വം കൊടുക്കുക. ചാള്‍സിന്റെ സഹോദരന്‍ സ്പെന്‍സറുടെ അഭ്യര്‍ഥന പ്രകാരമാണ് അന്വേഷണം.

കെട്ടിച്ചമച്ച ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ സഹായത്തോടെ ആണ് ബഷീറിനു ഇത്തരം ഒരു അഭിമുഖത്തിന് അവസരം ലഭിച്ചത് എന്നാണ് ആരോപണം. ഡയാനയുടെ സ്വന്തം പരിചാരകര്‍ക്ക് കൈക്കൂലി കൊടുത്ത് ചാരപ്പണിയും ചെയ്യിപ്പിച്ചിരുന്നത്രേ. ഐ ടി വി-യിൽ വന്ന “ദി ഡയാന ഇന്റർവ്യൂ: റിവഞ്ച് ഓഫ് എ പ്രിൺസസ്സ് ” എന്ന ഡോക്യുമെന്ററി ആണ് ഇപ്പോൾ പുതിയ ചോദ്യങ്ങൾക്ക് കാരണമായത്. 1996-ൽ ന്യൂസ്‌ ചീഫ് ടോണി ഹാളിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നെങ്കിലും മാർട്ടിൻ ബഷീർ കുറ്റം ചെയ്തിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.

അമേരിക്കൻ പൗരയും വിവാഹമോചിതയുമായ വാലിസ് സിംപ്സണിനെ വിവാഹം ചെയ്യുന്നതിനായി എഡ്വേഡ് എട്ടാമൻ 1936- ൽ സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനുശേഷം 1995ൽ ഡയാന രാജ്ഞി ബി.ബി.സിക്കു നൽകിയ ഈ ഇന്റർവ്യൂ “രാജകുടുംബത്തെ പ്രതിസന്ധിയിലാക്കിയ” മറ്റൊന്ന് എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

23 മില്യൺ ജനങ്ങൾ കണ്ട ഈ പ്രോഗ്രാം “സ്കൂപ്പ് ഓഫ് ദി സെഞ്ച്വറി”എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഡയാനയുടെ സഹോദരൻ ചാൾസ് സ്പെൻസർ ഈ ഇന്റർവ്യൂ ചെയ്ത മാർട്ടിൻ ബഷീറിന് എതിരെ രംഗത്തു വന്നിരിക്കുകയാണ്. ബുധനാഴ്ച ബി.ബി.സി ഇതിൽ അന്വേഷണം ആരംഭിക്കുകയും സത്യം പുറത്ത് കൊണ്ടുവരും എന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

55 മിനിറ്റ് ഉള്ള ഇന്റർവ്യൂവിൽ ഡയാനാ തന്റെ വിവാഹ ജീവിതത്തിൽ സന്തുഷ്ടയല്ല എന്ന് വ്യക്‌തമാക്കുന്നുണ്ട്. കുഞ്ഞു ജനിച്ചതിന് ശേഷം ഉള്ള തന്റെ ഡിപ്രെഷൻ സമൂഹം മറ്റൊരു രീതിയിൽ ചിത്രീകരിച്ചെന്നും അവർ കൂട്ടിച്ചേർത്തു. മീഡിയ തന്റെ നല്ല പ്രവർത്തികളെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചിട്ടുണ്ടെന്നും അവർ തുറന്നടിച്ചു. എന്റെ വിവാഹത്തില്‍ മൂന്നു പേരുണ്ട് എന്നാണ് അന്ന് ‍ഡയാന പറഞ്ഞ പിന്നീട് പ്രശസ്തമായ വാചകം. ചാള്‍സ്, അദ്ദേഹത്തിന്റെ കാമുകി കാമില പാര്‍ക്കര്‍ ബൗള്‍സ്, പിന്നെ ഡയാനയും എന്നാണവര്‍ ഉദ്ദേശിച്ചത്. വിവാഹത്തില്‍ താന്‍ അവിശ്വസ്തയായിരുന്നു എന്നും ഡയാന വെളിപ്പെടുത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷം ചാള്‍സും ‍ഡയാനയും ഔദ്യോഗികമായിത്തന്നെ വേര്‍പിരിഞ്ഞു.

ഈ വിഷയത്തിൽ ആണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ എഡിറ്റർ ആയി വർക്ക്‌ ചെയ്യുന്ന ബഷീർ(57) ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഹൃദയ ശാസ്ത്രക്രിയക്കും കോവിഡിനും ശേഷം വിശ്രമത്തിലാണ് അദ്ദേഹം.

Next Post

മൂന്ന് മുതല്‍ 13 വരെ വയസുള്ള കുട്ടികളില്‍ കോവിഡ് കണ്ടെത്തുന്നതിനായി പുതിയ പരിശോധനയുമായി യുഎഇ

Mon Nov 23 , 2020
ദുബൈ: മൂന്ന് മുതല്‍ 13 വരെ വയസുള്ള കുട്ടികളില്‍ കോവിഡ് കണ്ടെത്തുന്നതിനായി യുഎഇയില്‍ പുതിയ ഉമിനീര്‍ പരിശോധന ആരംഭിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തി പുതിയ രീതിക്ക് തുടക്കം കുറിച്ചത്. ദുബൈ ഹെല്‍ത്ത് അതോരിറ്റിക്ക് കീഴിലുള്ള എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും ഇതിനായുള്ള സംവിധാനമൊരുക്കിയതായി ഞായറാഴ്ച അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ മൂക്കില്‍ നിന്ന് സ്രവമെടുക്കുന്നത് അവര്‍ക്ക് കാര്യമായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതും അതുകൊണ്ടുതന്നെ കുട്ടികളെ കോവിഡ് […]

Breaking News

error: Content is protected !!