മങ്ങുന്ന വെട്ടം – കവിത


-സൽമ ജസീർ-

ഒരു കുഞ്ഞു തൈച്ചെടി കാറ്റിലാടി, പിന്നെ
ഒരു രാഗമെന്നോടതേറ്റു പാടി
ഒരു മൈന മെല്ലെ പറന്നു വന്നു പിന്നെ
അറിയാതെ വ്യഥയും പകുത്തെടുത്തു

കാറ്റിലായ് കനകം ചൊറിഞ്ഞുള്ള കാലമി-
ന്നറിയാതെ എങ്ങോ മറഞ്ഞു പോയി
കാവിലേക്കാനുരാഗ മധുരം പകർന്നോരാ
നാഗരാജാവും പിഴച്ചു പോയി

ആദ്യാന്തരങ്ങളിൽ അനന്ദമേകുന്ന
ആദരവും എങ്ങോ പൊഴിഞ്ഞു പോയി
അകലങ്ങളേറി പറന്നു വന്നീടുന്ന
വാലു നീട്ടികിളി യാത്ര പോയി

ഭൂമിതൻ വാസന്ത കാലം കിനാവിലായ്
മാത്രം പകർന്നുള്ള നാള് വന്നു
ഭൂജനം സ്വാർത്ഥനായ്‌ നീളുന്ന രാവുകൾ
ഇനിയും തളിർക്കുന്നു പാരിലേറ്റം

Next Post

യുകെ : 1995ൽ ഡയാന രാജകുമാരിയുമായുള്ള വിവാദ അഭിമുഖത്തെക്കുറിച്ച് ബിബിസി അന്വേഷണം ആരംഭിച്ചു !

Mon Nov 23 , 2020
1995-ൽ ബി.ബി.സി യിൽ സംപ്രേഷണം ചെയ്ത ഡയാന രാജകുമാരിയുടെ അഭിമുഖത്തെ ചൊല്ലി തെറ്റായ വിവാദം. തെറ്റായ വിവരങ്ങള്‍ കാണിച്ചാണ് പത്രപ്രവര്‍ത്തകനായ മാർട്ടിൻ ബഷീർ അഭിമുഖം തരപ്പെടുത്തിയത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ചാള്‍സ് രാജകുമാരനുമായുള്ള വിവഹ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ഈ അഭിമുഖം പുറത്തുവന്നതോടെയാണ് ലോകം അറിഞ്ഞത്. മുന്‍ സുപ്രീം കോടതി ജഡ്ജി ജോണ്‍ ഡൈസന്‍ ആയിരിക്കും അന്വേഷണത്തിനു നേതൃത്വം കൊടുക്കുക. ചാള്‍സിന്റെ സഹോദരന്‍ സ്പെന്‍സറുടെ അഭ്യര്‍ഥന പ്രകാരമാണ് അന്വേഷണം. കെട്ടിച്ചമച്ച […]

You May Like

Breaking News

error: Content is protected !!