ഇസ്‌ലാമോഫോബിയ ബോധവൽക്കരണ മാസാചരണം: MMCWA വെബിനാർ നവംബർ 28 ന് ശനിയാഴ്ച വൈകീട്ട് 7.30ന്; നിങ്ങൾക്കും പങ്കെടുക്കാം

യുകെയിലെ മലയാളീ മുസ്ലിം കമ്മ്യൂണിറ്റി സംഘടനകൾ ഇസ്ലാമോഫോബിയ ബോധവത്കരണത്തിന്റെ ഭാഗമായി വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഈ വരുന്ന ശനിയാഴ്ച, നവംബർ 28 നു വൈകിട്ട് 7.30 നു Zoom ഓൺലൈൻ മീറ്റിംഗ് വഴി പങ്കെടുക്കാം. യുകെ മലയാളീ മുസ്ലിം കൂട്ടായ്മ മലയാളീ മുസ്ലിം കൾച്ചറൽ ആൻഡ് വെൽഫേർ അസോസിയേഷൻ(MMCWA), ഈസ്റ്റ് മിഡ്ലാൻഡ്സ് മലയാളീ മുസ്ലിം അസോസിയേഷൻ (EMMMA), ല്യൂട്ടൻ മാലയാളീ മുസ്‌ലിം അസ്സോസിയേഷൻ (LUMMA), അൽ ഇഹ്സാൻ ദഅവാ സെൽ, സമസ്ത ലണ്ടൻ കൾച്ചറൽ സെന്റർ, സ്ട്രൈവ് യുകെ എന്നീ സംഘടനകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ലീഡ്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫെസ്സർ സൽമാൻ സയ്ദ്, പ്രശസ്ത നിയമജ്ഞനും സോഷ്യൽ ആക്ടിവിസ്റ്റുമായ ഡോ. അസിം ഖുറേഷി തുടങ്ങിയവർ ഇംഗ്ലീഷിലും മുഹമ്മദ് റാഷിദ് ഹുദവി മലയാളത്തിലും ഇസ്ലാമോഫോബിയ സംബന്ധമായ വിഷയത്തിൽ സംസാരിക്കും. ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്‌.

താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തു പരിപാടിയിൽ പങ്കെടുക്കാം:

https://bit.ly/IslamophobiaAwareness

Meeting ID: 814 1262 1235
Passcode: 109071

Next Post

ഇറാൻ ആണവ പദ്ധതിയുടെ ശിൽപ്പി മൊഹ്സി‍ൻ ഫക്രിസാദെ കൊല്ലപ്പെട്ടു; ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധ മേഘങ്ങൾ !

Sat Nov 28 , 2020
ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ തെഹ്റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്സിൻ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാൻ ആണവ പദ്ധതിയുടെ ശിൽപ്പിയാണ് മൊഹ്സി‍ൻ ഫക്രിസാദെ. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികൾ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതിനിടെ, സ്ഫോടനത്തിന്റെ സ്ഥിരീകരിക്കാത്ത ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മൊഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാൻ റെവല്യൂഷനറി ​ഗാർഡ് തലവൻ ഹൊസെയിൻ സലാമി […]

You May Like

Breaking News

error: Content is protected !!