യുകെ : മലയാളി ബാലികയുടെ ആകസ്മിക മരണം മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി

മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിലെ ഹീൽഡ് ഗ്രീനിൽ മലയാളി ബാലിക അന്തരിച്ചു. കോട്ടയം നീണ്ടൂർ സ്വദേശി ഷാജിയുടെയും പ്രിനിയുടെയും മകൾ ഇസബെൽ ഷാജിയാണ് (10) ചെറു പ്രായത്തിൽ വിധിക്ക് കീഴടങ്ങിയത്. ദീർഘ കാലമായി ചികിത്സയിലായിരുന്നു ഇസബെൽ. അസുഖത്തിന്റെ വിശദ വിവരങ്ങൾ ലഭ്യമല്ല. റയാൻ, റൂബൻ, റിയോൺ, ജോൺ പോൾ എന്നിവരാണ് മരണപ്പെട്ട ഇസബെലിന്റെ സഹോദരങ്ങൾ.

മാഞ്ചെസ്റ്റെർ സെന്റ് മേരീസ് ക്നാനായ മിഷനിലെ അംഗങ്ങളാണ് ഷാജിയുടെ കുടുംബം. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി റവ. ഫാദർ സജി മലയിൽ പ്രാർത്ഥന ശുശ്രൂഷകൾ നൽകി. ഇസബെലിന്റെ വിയോഗത്തോടെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ ‘ബ്രിട്ടീഷ് കൈരളി’ ന്യൂസ് ടീമും പങ്കു ചേരുന്നു.

Next Post

യുകെ : ഫലപ്രാപ്തിയില്‍ സംശയം; ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പുതിയ പരീക്ഷണത്തിന് വിധേയമാക്കും !

Sun Nov 29 , 2020
നിലവിലെ പരീക്ഷണഫലത്തെ കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ആസ്ട്രസെനക കമ്പനിയുമായി സഹകരിച്ച് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പുതിയ പരീക്ഷണം നടത്തും. നിലവിലെ പരീക്ഷണഫലത്തെ കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഓക്സ്ഫഡ് വാക്സിന്‍ സംശയത്തിന്‍റെ നിഴലിലാകുന്നതോടെ ഇന്ത്യയിലെ വാക്സിന്‍ വിതരണവും വൈകും. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിനായിരുന്നു ആസ്ട്രസെനക കമ്പനിയുമായി സഹകരിച്ച് ഓക്സ്ഫഡ് വികസിപ്പിച്ച കോവിഡ് വാക്സിൻ. വാക്സിന്‍ 70 […]

You May Like

Breaking News

error: Content is protected !!