മലയാളി വിവാഹങ്ങളും ഇനി ഹൈടെക്ക് ; വധു വരൻറെ വീട്ടിലെത്തിയത് ഹെലികോപ്റ്ററിൽ !

കഴിഞ്ഞ ദിവസം വയനാട് പുല്‍പ്പള്ളിയില്‍ സിനിമാ സ്റ്റൈലില്‍ ഒരു വിവാഹ ചടങ്ങ് നടന്നു. ഇടുക്കിയിലെ വധൂ ഗൃഹത്തില്‍ നിന്ന് വയനാട്ടിലെ വരന്‍റെ വീട്ടിലേക്ക് മണവാട്ടി പറന്നെത്തുകയായിരുന്നു.

ഇടുക്കിയിലെ വണ്ടൻവേട്ടിൽ നിന്നാണ് വയനാട്ടിലെ പുലാപ്പള്ളിയിലേക്ക് വധു പറന്നെത്തിയത്. പുൽപള്ളി സ്വദേശി ടോണി- ഡോളി ദമ്പതിമാരുടെ മകൻ വൈശാഖിന്റെയും ഇടുക്കി വണ്ടൻ വേട് ബേബിച്ചൻ- ലിസി ദമ്പതികളുടെ മകൾ മരിയ ലൂക്കയുടെയും വിവാഹമാണ് നാട്ടുകാർക്ക് ഒരു വേറിട്ട കാഴ്ചയായത്. കഴിഞ്ഞ മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇവരുടെ വിവാഹം കോവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു.

വയനാട് പുൽപ്പള്ളി പഴശ്ശി രാജ കോളേജ് ഗ്രൗണ്ടിൽ ആണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. റോഡ് മാർഗമുള്ള 14 മണിക്കൂർ യാത്ര ഒഴിവാക്കി 1 മണിക്കൂർ 10 മിനുട്ട് സമയമാണ് ഹെലികോപ്റ്റർ യാത്രക്ക് എടുത്തത്. ഈ യാത്രക്ക് ഏകദേശം നാലര ലക്ഷം രൂപ ചെലവായി. വരൻ വൈശാഖ് ഒറീസയിൽ ഗവേഷകനും വധു മരിയ മണ്ണുത്തിയിൽ കൃഷി ഓഫീസറുമാണ്.

വീഡിയോ കാണാം ….

Next Post

യുകെ: കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഇംഗ്ലീഷ് ക്രിക്കറ്റർ മോണ്ടി പനേസറും; പുതിയ നിയമം കോർപ്പറേറ്റുകളെ മാത്രം സഹായിക്കാനാണെന്ന് പനേസർ !

Mon Nov 30 , 2020
ലണ്ടൻ : ഇന്ത്യയിലെ കർഷക പ്രക്ഷോഭങ്ങൾ അന്താരാഷ്‌ട്ര ശ്രദ്ധയാകർഷിച്ച്‌ തുടങ്ങി. വിവാദ കർഷക നിയമത്തിനെതിരെ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി ഇന്ത്യൻ വംശജനായ ഇം​ഗ്ലീഷ് ക്രിക്കറ്റർ മോണ്ടി പനേസർ. വിവാദ നിയമം കർഷകർക്ക് ഒരു പരിരക്ഷയും ഒരുക്കുന്നില്ലെന്ന് മുൻ സ്പിൻ ബൗളർ ട്വിറ്ററിൽ കുറിച്ചു. അതിനിടെ, കർഷക സമരത്തിന് പിന്തുണയുമായി പല പ്രമുഖ ഇന്ത്യൻ വംശജരും രം​ഗത്ത് വന്നു. വിവാദ നിയമം കർഷകരെ കോർപ്പറേറ്റുകളുടെ ചൊൽപ്പടിക്ക് നിർത്തുന്നതാണെന്ന് പനേസർ പറഞ്ഞു. […]

You May Like

Breaking News

error: Content is protected !!