യുകെ: കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഇംഗ്ലീഷ് ക്രിക്കറ്റർ മോണ്ടി പനേസറും; പുതിയ നിയമം കോർപ്പറേറ്റുകളെ മാത്രം സഹായിക്കാനാണെന്ന് പനേസർ !

ലണ്ടൻ : ഇന്ത്യയിലെ കർഷക പ്രക്ഷോഭങ്ങൾ അന്താരാഷ്‌ട്ര ശ്രദ്ധയാകർഷിച്ച്‌ തുടങ്ങി. വിവാദ കർഷക നിയമത്തിനെതിരെ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി ഇന്ത്യൻ വംശജനായ ഇം​ഗ്ലീഷ് ക്രിക്കറ്റർ മോണ്ടി പനേസർ. വിവാദ നിയമം കർഷകർക്ക് ഒരു പരിരക്ഷയും ഒരുക്കുന്നില്ലെന്ന് മുൻ സ്പിൻ ബൗളർ ട്വിറ്ററിൽ കുറിച്ചു. അതിനിടെ, കർഷക സമരത്തിന് പിന്തുണയുമായി പല പ്രമുഖ ഇന്ത്യൻ വംശജരും രം​ഗത്ത് വന്നു.

വിവാദ നിയമം കർഷകരെ കോർപ്പറേറ്റുകളുടെ ചൊൽപ്പടിക്ക് നിർത്തുന്നതാണെന്ന് പനേസർ പറഞ്ഞു. മിനിമം വില ഉറപ്പ് നൽകാത്ത നിയമം കർഷകർക്ക് പരിരക്ഷയൊന്നും നൽകുന്നില്ല. കർഷകന് പകരം, ഇടനിലക്കാർക്കും വ്യാപാരികൾക്കും ​ഗുണം ചെയ്യുന്നതാണ് പാർലമെന്റ് പാസാക്കിയ നിയമമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ടാ​ഗ് ചെയ്തുള്ള ട്വീറ്റുകളിൽ #kissanprotest #kissanektazindabad ഹാഷ് ടാ​ഗു​കളും പനേസർ ചേർത്തു.

തലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജർ രം​ഗത്തെത്തി. ഇന്ത്യൻ വംശജായ കനേഡിയൻ പ്രതിരോധ മന്ത്രി ഹർജിത് സജ്ജൻ, സമരത്തെ അടിച്ചമർത്തുന്നതിൽ ആശങ്ക രേഖപ്പെടുത്തി. തന്റെ പ്രദേശത്തെ പലരുടെയും ബന്ധുക്കളുണ്ട് അവിടെ. എല്ലാവരും വേണ്ടപ്പെട്ടവരുടെ സുരക്ഷയിൽ ആശങ്കാകുലരാണെന്നും ഹർജിത് ട്വിറ്ററിൽ പറഞ്ഞു. കർഷക സമരത്തിനെതിരെ നടത്തുന്ന പൊലീസ് അടിച്ചമർത്തലിനെതിരെ ബ്രിട്ടീഷ് ലേബർ പാർട്ടി എം.പി പ്രീത് കൗർ ​ഗില്ലും രം​ഗത്തെത്തിയിരുന്നു.

സെപ്തംബർ 27നാണ് വിവാദ നിയമത്തിന് രാഷ്ട്രപതി അം​ഗീകാരം നൽകുന്നത്. തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. 4 ദിവസം മുമ്പ് ആരംഭിച്ച ദില്ലി ചലോ മാർച്ച് ഡൽഹി അതിർത്തിയിൽ തുടരുകയാണ്. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന കർഷക സംഘടനകൾ, ചർച്ചക്കായി കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച ഉപാധികൾ തള്ളിയിരുന്നു.

Next Post

പൗരന്മാർക്കും പ്രവാസികൾക്കും സമാശ്വാസവുമായി ദുബായ് സർക്കാർ

Mon Nov 30 , 2020
ദുബൈ: കോവിഡ്​ കാലത്ത്​ വൈദ്യുതി നിരക്കില്‍ ഉള്‍പ്പെടെ ഇളവ്​ നല്‍കിയ ദുബൈ ഭരണകൂടം ഇളവുമായി വീണ്ടും രംഗത്ത്​. ഇന്ധന സര്‍ച്ചാര്‍ജ് കുറക്കാന്‍ എമിറേറ്റ്​സ്​ സുപ്രീം കൗണ്‍സില്‍ ഓഫ്​ എനര്‍ജി തീരുമാനിച്ചു. ഇതോടെ വൈദ്യുതി, വെള്ളം നിരക്കില്‍ ഇളവുണ്ടാകും. ഡിസംബര്‍ ഒന്ന്​ മുതല്‍ പ്രാബല്യത്തില്‍വരും. സുപ്രീം കൗണ്‍സില്‍ ഓഫ്​ എനര്‍ജി ചെയര്‍മാന്‍ ശൈഖ്​ അഹ്​മദ്​ ബിന്‍ സഈദ്​ ആല്‍ മക്​തൂമാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. വൈദ്യുതി സര്‍ച്ചാര്‍ജ്​ മണിക്കൂറില്‍ കിലോവാട്ടിന്​ 6.5 ഫില്‍സ്​ […]

You May Like

Breaking News

error: Content is protected !!