കൊറോണ വൈറസിന്‍റെ ഉത്ഭവം ഇന്ത്യയില്‍ നിന്നും; വിചിത്ര വാദവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍ !

2019 ലെ വേനല്‍ക്കാലത്ത് ഇന്ത്യയിലാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്.

കോവിഡ് വ്യാപനത്തിന്‍റെ പേരില്‍ അമേരിക്ക ഉള്‍പ്പെടുന്ന ലോകരാഷ്ട്രങ്ങള്‍ ചൈനക്കെതിരെ ആരോപണമുന്നയിക്കുമ്പോള്‍ എതിര്‍വാദവുമായി ചൈന രംഗത്ത്. കൊറോണ വൈറസിന്‍റെ ഉത്ഭവം ഇന്ത്യയില്‍ നിന്നാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം.

2019 ലെ വേനല്‍ക്കാലത്ത് ഇന്ത്യയിലാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്. മലിന ജലത്തില്‍ നിന്നും മൃഗങ്ങളിലേക്കും അവിടുന്ന് മനുഷ്യരിലേക്കുമെത്തി എന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം.

കൊറോണ വൈറസ് ഇന്ത്യയില്‍ ശ്രദ്ധയില്‍പ്പെടാതെയാണ് വൈറസ് വാഹകന്‍ ചൈനയിലേക്ക് യാത്ര ചെയ്തതെന്നും വുഹാനിലേക്ക് എത്തുകയായിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ കുറ്റപ്പെടുത്തുന്നു. നേരത്തെ യൂറോപ്പിനെയായിരുന്നു ചൈന കുറ്റപ്പെടുത്തിയിരുന്നത്.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതപ്പെടുന്നത്. തുടര്‍ന്ന് ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു.Next Post

ഒമാന്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ആരംഭിച്ചു

Sun Nov 29 , 2020
മസ്​കത്ത്​: ഒമാന്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ആരംഭിച്ചു. വിദേശത്ത്​ നിന്നുള്ള നിന്നുള്ള തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായുള്ള വിസക്കായുള്ള അപേക്ഷകള്‍ ഒാണ്‍ലൈനായി സമര്‍പ്പിക്കാമെന്ന്​ ഡയറക്​ടറേറ്റ്​ ജനറല്‍ ഒാഫ്​ പാസ്​പോര്‍ട്ട്​ ആന്‍റ്​ റെസിഡന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്‌​ പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട്​ ചെയ്​തു. ബന്ധപ്പെട്ട രേഖകള്‍ സഹിതമുള്ള വിസ അപേക്ഷകള്‍ മഹാമാരിക്ക്​ മുമ്ബുണ്ടായിരുന്ന രീതിയില്‍ ഒാണ്‍ലൈനായോ സനദ്​ സെന്‍ററുകള്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്​. അപേക്ഷകളില്‍ പതിവ്​ രീതിയില്‍ തന്നെ തീരുമാനമെടുത്ത്​ വിസ അനുവദിക്കും. കോവിഡ്​ […]

Breaking News

error: Content is protected !!