ഇന്ത്യയിലും ബൈക്ക് ടാക്‌സികൾ വരുന്നു; ടാക്സികൾക്ക് നിബന്ധനകളോടെ അനുമതി നൽകി കേന്ദ്രസ‌‌ർക്കാ‌‌ർ

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി രാജ്യത്തുടനീളം നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കൂടുതല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. 69,000 പെട്രോള്‍ പമ്ബുകളില്‍ ചാര്‍ജിംഗ് കിയോസ്‌ക്കുകള്‍ സ്ഥാപിക്കുമെന്ന് അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വിപ്ലവകരമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

ഇരുചക്ര ടാക്സികള്‍ക്ക് പ്രത്യേക അനുമതി നല്‍കിയിരിക്കുകയാണ് ഗതാഗത മന്ത്രാലയം .എഫ്‌എഡിഎ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളുമായുള്ള ഓണ്‍ലൈന്‍ സംവാദത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇലക്‌ട്രിക്, ബയോ ഫ്യൂവല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഇലക്‌ട്രോണിക് മീറ്ററുള്ള ടാക്‌സിയായി ഉപയോഗിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

ഇരുചക്ര വാഹനം ടാക്‌സി എന്ന നിലയില്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി നല്‍കുന്നു. ഇലക്‌ട്രിക്, ജൈവ ഇന്ധനം ഉപയോഗിക്കുന്ന ഇരുചക്ര വാഹനം, ഇലക്‌ട്രോണിക് മീറ്ററുള്ള ടാക്‌സിയായി ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയാണ്. ഡല്‍ഹി, മുംബയ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി ആരംഭിക്കുക. ആളുകള്‍ സ്റ്റേഷനിലേക്കോ, വിമാനത്താവളത്തിലേക്കോ ഒക്കെ പോകാന്‍ ഈ സേവനം ഉപയോഗിക്കാം.’- അദ്ദേഹം പറഞ്ഞു.

Next Post

റോഡരികില്‍ നിന്നുകിട്ടിയ ഒരുലക്ഷം രൂപ ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച്‌ വിദ്യാര്‍ഥി

Mon Nov 30 , 2020
കോഴിക്കോട്: റോഡരികില്‍ നിന്നുകിട്ടിയ ഒരുലക്ഷം രൂപ ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച്‌ വിദ്യാര്‍ഥി. വടകര സ്വദേശികളായ ഷൈമയുടെയും ബാബുവിന്റെയും മകന്‍ ജിതിനാണ് നഷ്ടപ്പെട്ട പണം ഉടമസ്ഥന് നല്‍കിയത്. ചെക്കോട്ടി ബസാറിനു സമീപത്തുനിന്ന്‌ കിട്ടിയ പൊതി തുറന്നുനോക്കിയപ്പോഴാണ് ജിതിന്‍ പണം കണ്ടത്. അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞതിന് പിന്നാലെ ഇവര്‍ ചെക്കോട്ടി ബസാര്‍ ടൗണില്‍ വിവരമറിയിച്ചു. പണം നഷ്ടപ്പെട്ട ആര്യന്നൂര്‍ സ്വദേശി ചെക്കോട്ടിബസാറിലെത്തി തിരയുന്നതിനിടെ പണം ജിതിന് കിട്ടിയെന്ന് വിവരമറിഞ്ഞു. ഇയാള്‍ ജിതിന്റെ വീട്ടിലെത്തി […]

You May Like

Breaking News

error: Content is protected !!