
ഡിസംബര്‍ 1 മുതല്‍ മുഴുവൻ ഇന്ത്യക്കാരെയും ബാധിക്കുന്ന ചില നിര്‍ണായകമായ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഭൂരിപക്ഷം ഇന്ത്യന്‍ പൗരന്മാരുടെയും ജീവിതത്തെ വളരെയധികം ബാധിച്ചേക്കാവുന്ന ചില മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് താഴെ ചേര്‍ക്കുന്നു. ഇന്ത്യയില്‍, എല്‍പിജി വില സര്‍ക്കാര്‍ എണ്ണ കമ്ബനികള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ പരിഷ്കരിക്കും.
പാചക വാതകങ്ങളുടെ വില ഡിസംബറില്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാമാരി സമയത്ത് ആഭ്യന്തര എല്‍പിജി വില സ്ഥിരമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ മാസം മുതല്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ എല്‍പിജി സിലിണ്ടറുകള്‍ വീട്ടിലെത്തുന്നതിന് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) നിര്‍ബന്ധമാക്കിയിരുന്നു. എല്‍പിജി സിലിണ്ടറുകളുടെ ഹോം ഡെലിവറി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്കായി എണ്ണ കമ്ബനികള്‍ ഡെലിവറി ഒഥന്റിഫിക്കേഷന്‍ കോഡ് (ഡിഎസി) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഇത്.
ഇന്‍ഷുറന്‍സ് ഉടമയ്ക്ക് പ്രീമിയം തുക 50 ശതമാനം കുറയ്ക്കാന്‍ അവസരം ലഭിക്കും. അതായത് ഇന്‍ഷുറന്‍സ് ഉടമയ്ക്ക് പോളിസി നിലനിര്‍ത്താന്‍ പകുതിയോളം പ്രീമിയം തുക വരെ അടച്ചാല്‍ മതിയാകും. പുതിയ ട്രെയിനുകള്‍ ഡിസംബര്‍ 1 മുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. കൊറോണ വൈറസ് മഹാമാരി മൂലം ഏതാനും മാസങ്ങളായി റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
2020 ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം (ആര്‍ടിജിഎസ്) 2020 ഡിസംബര്‍ മുതല്‍ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നു. നാളെ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും എല്ലാ ഞായറാഴ്ച്ചകളും ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയുമാണ് സേവനം ലഭിച്ചിരുന്നത്.