
ഇറാന് ആണവ പദ്ധതികളുടെ ശില്പി മുഹ്സിന് ഫക്രിസാദെയുടെ കൊലപാതകത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധി തുടരുന്നു. ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന് വീണ്ടും മുന്നറിയിപ്പ് നല്കി. അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ ഇറാന് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. മുഴുവന്‍ ശാസ്ത്രജ്ഞന്മാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇറാന് സൈനിക നേതൃത്വത്തിന്റെ അടിയന്തര യോഗം തീരുമാനിച്ചു.
അതിനിടെ, കൂടുതല്‍ രാജ്യങ്ങള്‍ കൊലയെ അപലപിച്ച് രംഗത്തു വന്നു. പ്രതിസന്ധി വഷളാക്കുന്ന നടപടി ഉണ്ടാകരുതെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇസ്രായേലും അമേരിക്കയും സംഭവത്തെ കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല.