
ലണ്ടൻ : യുകെയിലെ എല്ലാ ഹെൽത്ത് കെയർ ജോലിക്കാർക്കും ഒരാഴ്ചക്കുള്ളിൽ കോവിഡ് വാക്സിൻ നൽകിതുടങ്ങുമെന്ന് പ്രധാന മന്ത്രി ബോറിസ് ജോൺസൺ പ്രസ്താവിച്ചു. ഫൈസർ വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്സിന്റെ പൊതു ഉപയോഗത്തിന് ഡിസംബർ പത്തിനുള്ളിൽ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ക്ലിനിക്കൽ ട്രയലിൽ 95 ശതമാനം വിജയം കണ്ട ഫെയ്സറിനെ പ്രതീക്ഷയോടെയാണ് യുകെയടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകർ നോക്കികാണുന്നത്. ഫൈസറിന്റെ 40 മില്ല്യൺ ഡോസുകൾ NHS ഇതിനോടകം ഓർഡർ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഡിസംബർ രണ്ടാം വാരത്തോടെ ഈ വാക്സിന്റെ ഫീൽഡിൽ നിന്നുള്ള ഫലങ്ങൾ ലഭിച്ചു തുടങ്ങുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.