മലയാളി ജിദ്ദയില്‍ കുത്തേറ്റ് കൊല്ലപ്പെട്ടു

മലയാളി ജിദ്ദയില്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസിനെ പാകിസ്ഥാന്‍ സ്വദേശിയാണ് കുത്തിക്കൊലപ്പെടുത്തിയത്. ജിദ്ദയിലെ ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ കമ്ബനിയില്‍ മെയിന്റനെന്‍സ് സൂപ്പര്‍വൈസറായിരുന്നു കൊല്ലപ്പെട്ട അബ്ദുല്‍ അസീസ്. ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ആളാണ് പ്രതി. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. അതേസമയം അസീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഒരു മലയാളിക്കും ബംഗ്ലാദേശ് പൗരനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Post

ഗൾഫ് രാജ്യങ്ങളിലും ഏകീകൃത കറൻസി വരുന്നു

Tue Dec 1 , 2020
യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി യൂറോ എന്ന പേരില്‍ പൊതു കറന്‍സി ഉണ്ടാക്കിയ മാതൃകയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏകീകൃത കറന്‍സിക്കുള്ള സാധ്യതകള്‍ തെളിയുന്നു. ഇതിന്റെ മുന്നോടിയായി സൌദി അറേബ്യയും യുഎഇ യും ആദ്യം സംയുക്ത ഡിജിറ്റല്‍ കറന്‍സി ഇറക്കാനുള്ള സര്‍വേ നടപടികളും പഠനങ്ങളും പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. യുഎഇ കേന്ദ്ര ബാങ്കും സൌദി കേന്ദ്ര ബാങ്കും സംയുക്തമായാണ് പുതിയ കറന്‍സി ഇറക്കുക. ‘ആബെര്‍’ എന്ന പേരിലാണ് പുതിയ കറന്‍സി അറിയപ്പെടുക. ഗള്‍ഫിലെ ഏറ്റവും […]

You May Like

Breaking News

error: Content is protected !!